സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ ഇല്ലെയിൽ നിന്നും അർജൻറീനയുടെ സൂപ്പർതാരം ലയണൽ മെസ്സി മാറിയതിനുശേഷം സമ്മിശ്ര പ്രതികരണങ്ങളാണ് ബാഴ്സലോണ ആരാധകരിൽ നിന്നും ഉണ്ടാകുന്നത്. ആരാധകരിൽ ബഹുഭൂരിപക്ഷം മെസ്സിയുടെ കൂടെ നിൽക്കുമ്പോൾ മറ്റൊരുവിഭാഗം ക്ലബ്ബിന് ഒപ്പം തന്നെ നിൽക്കുകയാണ്.
അതിൻറെ അർത്ഥം ബാഴ്സലോണയിൽ മെസ്സിക്ക് വേണ്ടി കയ്യടിക്കുന്നവർക്കൊപ്പം കൂക്ക് വിളിക്കുന്നവരും ഉണ്ടെന്നാണ്. ക്ലബ്ബിൻറെ ഒപ്പം നിൽക്കണം എന്ന് അത്ര ആത്മാർത്ഥമായി മെസ്സി ആശിക്കുന്നുണ്ടെങ്കിൽ തന്റെ പ്രതിഫലം ഇനിയും കുറയ്ക്കാൻ തയ്യാറായാൽ ക്ലബ്ബിൻറെ ഒപ്പം വേണമെങ്കിൽ കളിക്കാം എന്നാണ് വിമർശിക്കുന്ന ആരാധകരുടെ നിലപാട്.
മെസ്സിയുടെ വീടിനു മുന്നിലേക്ക് വരെ എത്തിയ അദ്ദേഹത്തിനെ ആക്ഷേപിക്കുവാൻ അവർ തയ്യാറാകുന്നുണ്ട്. അതിനിടയിലായിരുന്നു കഴിഞ്ഞ ദിവസം വളരെ രസകരമായ ഒരു സംഭവം അരങ്ങേറിയത്. ആദ്യം അതിൻറെ വീഡിയോ ദൃശ്യങ്ങൾ കാണാം.
കഴിഞ്ഞ ദിവസം ബാഴസലോണയിലെ മെസ്സിയുടെ വീടിനു മുന്നിലെത്തിയ ആരാധകരിൽ ഒരാൾ, മെസ്സി എവിടെ ഞങ്ങൾക്ക് അയാളുടെ മുഖത്തു നോക്കി ചിരിക്കണം എന്നായിരുന്നു തിയാഗോയോട് പറഞ്ഞത്. ഉടൻതന്നെ മെസ്സിയുടെ മകനായ തിയാഗോ മെസ്സിയുടെ മറുപടിയെത്തി. അങ്ങനെയെങ്കിൽ നിൻറെ അച്ഛൻറെ മുഖത്തുനോക്കി ഞാനും ചിരിക്കും.
ഏതായാലും സമൂഹമാധ്യമങ്ങളിൽ മെസ്സിയുടെ മകൻറെ ഈ പ്രവർത്തി തരംഗമാവുകയാണ്.