ലോകമെമ്പാടുമുള്ള കാൽപന്ത് പ്രേമികളുടെ കഴിഞ്ഞ കുറേ ദിവസങ്ങളായി ഉള്ള കാത്തിരിപ്പിന് ഇപ്പോളിതാ വിരാമം കുറിക്കപ്പെട്ടിരിക്കുകയാണ്. സ്പാനിഷ് സാമ്രാജ്യം അടക്കിഭരിച്ച ലയണൽ മെസ്സി എന്ന ഫുട്ബോൾ ചക്രവർത്തി ഇനി തന്റെ പാദസ്പർശം കൊണ്ട് ഫ്രഞ്ച് പുണ്യ ഭൂമിയെ കോരിത്തരിപ്പിക്കുന്നു.
യൂറോപ്പിലെ വിവിധ വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നും ലയണൽ മെസ്സി പാരിസ് സെൻറ് ജർമൻ ക്ലബ്ബിലേക്ക് തന്നെ എന്നതിന് വ്യക്തമായ സൂചനകൾ ലഭിച്ചു കഴിഞ്ഞു. രണ്ടു വർഷത്തെ കരാറിലാണ് താരം പാരീസിലേക്ക് എത്തുന്നത്. ഇതുവരെ പ്രചരിച്ചുകൊണ്ടിരുന്ന റൂമുകൾക്ക് എല്ലാം ഇതോടെ അന്ത്യം കുറിക്കപ്പെട്ടു കഴിഞ്ഞു.

വളരെ നേരത്തെ തന്നെ യൂറോപ്പിലെ പല പ്രമുഖ മാധ്യമ സ്ഥാപനങ്ങളും ലയണൽ മെസ്സി പാരിസ് സെൻറ് ജർമൻ ക്ലബ്ബിലേക്ക് തന്നെ വരും എന്നതിന് വ്യക്തമായ സൂചനകൾ നൽകിയിരുന്നു. എന്നാൽ ചില സാങ്കേതിക തടസ്സങ്ങൾ മൂലം കൃത്യമായി പറഞ്ഞാൽ, ഫിനാൻഷ്യൽ പോളിസി തടസ്സങ്ങൾ മൂലം ആയിരുന്നു ഈ സൈനിങ് ഇത്രമാത്രം വൈകിയത്.
ഡീൽ പൂർത്തിയായാൽ മാത്രമേ അദ്ദേഹം തന്നെ വസതിയിൽ നിന്നും പാരീസിലേക്ക് പുറപ്പെടുവാൻ ഇറങ്ങുകയുള്ളൂ എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കരാറൊപ്പിട്ട സ്ഥിതിക്ക് ഇനി ഉടനെതന്നെ ലയണൽ മെസ്സി സ്പെയിനിൽ നിന്നും പാരീസിലേക്ക് തിരിക്കും. ഓരോ സീസണിലും ലയണൽ മെസ്സിയുടെ പ്രതിഫലം 35 മില്യൺ പൗണ്ട് ആണ് എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം, കൂടുതൽ വിവരങ്ങൾ ഇനി പിന്നാലെ അറിയാം.
ലിയോ മെസ്സിയെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകാൻ സുരക്ഷാ ജീവനക്കാർ അദ്ദേഹത്തിന്റെ വീടിന് ചുറ്റും തടിച്ചുകൂടിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ സ്വകാര്യ വിഭാഗം ഇതിനകം പോലീസ് തടഞ്ഞിട്ടുണ്ട്. വിമാനം ഏതാനും മിനിറ്റുകൾക്കുള്ളിൽ പുറപ്പെടും.