ലോകമെമ്പാടുമുള്ള കാൽപന്ത് പ്രേമികളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂട്ടുന്നു സംഭവവികാസങ്ങളാണ് ലയണൽ മെസ്സി ബാഴ്സലോണയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതിനുശേഷം നടന്നുകൊണ്ടിരിക്കുന്നത്. ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമനിൽ ഇതാ എത്തി, എത്തിയില്ല, എത്തിക്കൊണ്ടിരിക്കുന്നു എന്ന തരത്തിൽ ഒക്കെയാണ് അഭ്യൂഹങ്ങൾ പരന്നുകൊണ്ടിരുന്നത്. കളി ക്ലൈമാക്സിൽ എത്തുമ്പോൾ വമ്പൻ ട്വിസ്റ്റ് ആണ് കാത്തിരിക്കുന്നത്.
അതിനിടയിൽ ലയണൽ മെസ്സിയോട് ചേർത്തു വെച്ച് വായിക്കപ്പെട്ട പേരുകളിൽ പല ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരുടെ യും പേരുകൾ വരും. ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്ന പ്രിമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി നേരത്തെ തന്നെ പറഞ്ഞിരുന്നു മെസ്സി ക്കായി ഒരു ഭാവി പരിപാടികൾ ആസൂത്രണം ചെയ്തിട്ടില്ല എന്നത്.

പിന്നെ സിറ്റിക്ക് പകരം ആ സ്ഥാനത്ത് പ്രീമിയർലീഗിലെ മറ്റു വമ്പന്മാരുടെ പേരുകളായിരുന്നു മുഴങ്ങിക്കേൾക്കുവാൻ തുടങ്ങിയത്. ഏറ്റവുമൊടുവിൽ ബാഴ്സലോണയിലെ ഒരുസംഘം അഭിഭാഷകർ പാരിസ് ക്ലബ്ബിനെതിരെ ഫിനാൻസ് ഫെയർ കാര്യത്തിൽ പരാതിയുമായി കോടതിയിൽ ചെല്ലുന്നതുവരെ കാര്യങ്ങളെത്തി. അതോടുകൂടി മെസ്സിയെ ലളിതമായി ചെയ്യുവാനുള്ള സാധ്യതകൾക്കു മങ്ങലേറ്റു.
പാരീസ് സെൻറ് ജർമൻ ക്ലബ്ബിന് ലയണൽ മെസ്സിയെ സൈൻ ചെയ്യണമെങ്കിൽ ഇനി തങ്ങളുടെ താരങ്ങളുടെ പ്രതിഫല ബില്ലിന്റെ കാര്യത്തിൽ കുറവുണ്ടാക്കണം. അതിനായി ഒന്നുകിൽ അവർ പ്രതിഫലം കുറയ്ക്കാൻ തയ്യാറാവുകയോ താരങ്ങളെ വിറ്റഴിക്കുകയോ ചെയ്യേണ്ടത് അനിവാര്യമാണ്.
ഈയൊരു സാഹചര്യത്തിലാണ് മെസ്സിയോട് യുവന്റസിലേക്ക് ചേക്കേറാൻ നിർദ്ദേശവുമായി മുൻ റയൽമാഡ്രിഡ് സൂപ്പർതാരം ജയിംസ് ഹാമിഷ് റോഡ്രിഗസ് രംഗത്ത് വന്നത്.
നിലവിൽ സൂപ്പർതാരത്തിനെ സൈൻ ചെയ്യാൻ മാത്രമുള്ള സാമ്പത്തികശേഷി ഇറ്റാലിയൻ ക്ലബ്ബിന് ഉണ്ട്. രണ്ടുവർഷം മുൻപ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ റയൽമാഡ്രിഡിൽ നിന്നും അപ്രതീക്ഷിതമായി ടീമിൽ എത്തിച്ച ഓൾഡ് ലേഡിക്ക് മെസ്സിയെ കൂടി എത്തിക്കാൻ കഴിഞ്ഞാൽ അതൊരു വളരെ വലിയ സംഭവം ആയിരിക്കും.
മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരുമിച്ച് കളിക്കുന്ന ലോകത്തിലെ ഏറ്റവും വിനാശകരമായ ആക്രമണ നിരയെ യുവന്റസിൽ കാണുവാൻ കഴിയും എന്ന് അദ്ദേഹം പറയുന്നു.