പിഎസ്ജി മുന്നേറ്റതാരത്തിന്റെ പാരീസ് ക്ലബ്ബ്മായി ഉള്ള കരാർ ഓഗസ്റ്റ് 31 നു മുൻപ് അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിൽ താരത്തെ എന്തുവിലക്കും സ്വന്തമാക്കാനുള്ള ഫ്ലോറന്റീനോ പെരെസിന്റെ തീരുമാനത്തിൽ റയലിന് നഷ്ടമായത് പ്രതിരോധത്തിലെ രണ്ടു മതിലുകളെയാണ്
ഇപ്പോൾ മറ്റ് രണ്ടു താരങ്ങളോട് കൂടി ലോസ്‌ബ്ലാങ്കോസ് വിടപറയുമെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. കാർലോ അൻസലോട്ടിയുടെ പദ്ധതികളിൽ ഇല്ലാത്ത മരിയാനോ ഡയസ്, ലൂക്കാ ജോവിക് എന്നിവർക്കാണ് അവസാനം പുറത്തേക്കുള്ള വഴിതുറന്നിരിക്കുന്നത്
റയൽ വിചാരിക്കുന്നതുപോലെ മരിയാനോയുടെ കാര്യത്തിൽ അതത്ര എളുപ്പം ആയിരിക്കില്ല. കഴിഞ്ഞ രണ്ടു സീസണുകളിലായി താരം പുറത്ത് നിന്നുള്ള ഓഫറുകൾ ഏതും സ്വീകരിക്കാതെ റയലിൽ തുടരാനാണ് തീരുമാനിച്ചത്. താരത്തിന് രണ്ടു സീസണിൽ 29 മത്സരങ്ങൾ ആണ് കളിയ്ക്കാൻ അവസരം ലഭിച്ചതും
ഈ രണ്ടുപേരിൽ റയൽ ഏറെ തിടുക്കം കാണിക്കുന്നത് ജോവിക്കിന്റെ കാര്യത്തിൽ ആണെന്ന് വേണം പറയാൻ. റയൽ മാഡ്രിഡിൽ താൻ അവസരം അർഹിക്കുന്നുവെന്ന് പരിശീലകനെ ബോധ്യപ്പെടുത്താൻ പോലും ഒരവസരം അദ്ദേഹത്തിന് ലഭിക്കാനുള്ള സാധ്യത വിരളമാണ്. അല്ലെങ്കിൽ കഴിഞ്ഞ സീസണിൽ ചെയ്തത്പോലെ മറ്റൊരു ക്ലബ്ബിൽ ലോണിൽ കളിക്കേണ്ടിവരും
ജോവിക്കിനെ സ്വന്തമാക്കാൻ ഒരു ക്ലബ് വരുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് റയൽ. ആദ്യം ലോണിൽ നൽകി പിന്നീട് സ്ഥിരമാക്കാനുള്ള താല്പര്യങ്ങൾക്കും റയലിന് സമ്മതമാണ്. എസി മിലാൻ താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ചെൽസിയിൽ നിന്ന് ജിറൂഡിനെ എത്തിച്ചതിനാൽ ഇപ്പോൾ അവർക്ക് താല്പര്യമില്ല.
അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ജോവിക്കിനു പുതിയ ടീം കണ്ടെത്താനാവുമെന്ന് പെരെസ് പ്രതീക്ഷിക്കുന്നു.അതുപോലെ മരിയാനോയുടെ കാര്യത്തിൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെങ്കിലും ഒരു തീരുമാനം ഉണ്ടാകും എന്നാണ് അദ്ദേഹത്തിന്റെ കണക്ക്കൂട്ടൽ