ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുവാൻ ഐസിസിയുടെ നിർണായക തീരുമാനം. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ഏറെനാളത്തെ ആഗ്രഹത്തിന് തിരി തെളിയുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ 2028 ൽ നടക്കുവാൻ പോകുന്ന ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റിന് ഉൾപ്പെടുത്തുവാൻ ഉള്ള തീരുമാനങ്ങളുമായി മുന്നോട്ട് പോവുകയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് ഈ കാര്യത്തിൽ ഏകപക്ഷീയമായ തീരുമാനം എടുക്കുവാൻ യാതൊരു അധികാരവും ഇല്ലെങ്കിലും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് മേൽ ഈ ഒരു നിർദ്ദേശം നടപ്പിലാക്കുന്നതിനുവേണ്ടി സമ്മർദ്ദം ചെലുത്തുന്നത് ആയിരിക്കും തങ്ങളുടെ പ്രഥമപരിഗണന എന്നതാണ് ഇപ്പോൾ ഐസിസിയുടെ തീരുമാനം.
ക്രിക്കറ്റ് എന്ന വിനോദത്തിന്റെ അന്താരാഷ്ട്ര അംഗീകാരത്തിനെ പോലും ചോദ്യം ചെയ്യുന്ന ഒരു ഘടകമായിരുന്നു എന്തുകൊണ്ട് ഒളിമ്പിക്സിൽ ഇതുവരെ ക്രിക്കറ്റ് ഭാഗമായി ഇല്ല എന്നത്. ക്രിക്കറ്റ് എന്ന ഗെയിമിന്റെ സമയ ബാഹുല്യമാണ് ക്രിക്കറ്റിനെ ഒരുപരിധിവരെയെങ്കിലും ഒളിമ്പിക്സിൽ നിന്നും അകറ്റി നിർത്തുന്നത്. പാരീസിൽ വച്ച് നടന്ന 1900 ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉണ്ടായിരുന്നെങ്കിലും അന്ന് രണ്ട് ടീമുകൾ മാത്രമായിരുന്നു മത്സരിച്ചത്.
എന്നാൽ ട്വൻറി20 ക്രിക്കറ്റിന്റെ വരവോടുകൂടി സമയദൈർഘ്യം എന്ന കടമ്പ ഒരുപരിധിവരെയെങ്കിലും മറികടക്കാനായി. ക്രിക്കറ്റിന്റെ സമയദൈർഘ്യം കുറയ്ക്കുവാൻ വേണ്ടിയുള്ള വാണിജ്യപരമായ മാറ്റംവരുത്തി ലുകൾ ക്രിക്കറ്റ് എന്ന ഗെയിമിന്റെ ആത്മാവിനെ നശിപ്പിച്ചു എന്നത് യാഥാർത്ഥ്യം തന്നെയാണ്.
ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങൾക്കും കുറുക്കൻ ബോർഡുകൾ ഉണ്ടെങ്കിലും പ്രകടനപരതയെ കാര്യത്തിൽ വലിയ ടീമുകളും ചെറിയ ടീമുകളും തമ്മിൽ അജഗജാന്തരമുണ്ട്. ഒളിമ്പിക്സ് പോലെയുള്ള വലിയ വേദികളിൽ മാത്രം മത്സരിക്കാനുള്ള ടീമുകളുടെ എണ്ണം തികയ്ക്കുക എന്നത് ഇവിടെ ഏറെ പ്രയാസം ആണെന്ന് മറക്കുവാൻ കഴിയാത്ത ഒരു വസ്തുത കൂടിയാണ്.