in

മെസ്സിയെ പിടിച്ചുനിർത്താനുള്ള ബാഴ്സലോണയുടെ അവസാന നീക്കവും പാളി

Barcelona-fail-in-the-final-move

അർജൻറീന സൂപ്പർ താരം ലയണൽ മെസ്സി സ്പാനിഷ് ക്ലബ് ബാഴ്സലോണയിൽ നിന്ന് വിട്ടു പോയി കഴിഞ്ഞാൽ ബാഴ്സലോണ എന്ന ക്ലബ്ബിൻറെ സാമ്പത്തിക ഭദ്രതയുടെ അടിത്തറതന്നെ ഇളകും എന്നത് പരസ്യമായ രഹസ്യമാണ്.

ഉഭയ കക്ഷി സമ്മതത്തോടുകൂടി ബാഴ്സലോണയിൽനിന്നും ലയണൽ മെസ്സി വേർപിരിഞ്ഞതായി പ്രഖ്യാപിച്ചുകഴിഞ്ഞ ശേഷവും അനൗദ്യോഗികമായി അവസാന നിമിഷവും താരത്തിനെ പിടിച്ചുനിർത്താൻ ബാഴ്സലോണ ഒരു നീക്കം നടത്തിയിരുന്നു. ഈ നീക്കം പരാജയപ്പെട്ടതായി സ്പാനിഷ് മാധ്യമമായ ല്ലാ പോർട്ടറെറിയ റിപ്പോർട്ട് ചെയ്തു.

Barcelona-fail-in-the-final-move

രണ്ടു പതിറ്റാണ്ടോളം കാലം ബാഴ്‍സലോണക്ക് വേണ്ടി മാത്രം കളിച്ച ലയണൽ മെസ്സി ടീം വിട്ടുപോകുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ ബാഴ്സലോണയുടെ തെരുവുകളിൽ ആരാധകരും വലിയതോതിലുള്ള പ്രതിഷേധപ്രകടനങ്ങൾ നടത്തിയിരുന്നു. ഇത് ടീം അധികൃതരെ വിളറി പിടിപ്പിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

ഇതിൻറെ പ്രതിഫലനമായി ആയിരുന്നു അവസാനനിമിഷം ബാഴ്സലോണ അധികൃതർ മെസ്സിക്ക് ഒരു അനൗദ്യോഗിക ബിഡ് സമർപ്പിച്ചത്. ബാഴ്സലോണ സമർപ്പിച്ച അവസാന നിമിഷത്തെ ഓഫർ ലയണൽ മെസ്സിക്ക് ഒരു പരിധിവരെയെങ്കിലും സ്വീകാര്യമായിരുന്നു എങ്കിലും തള്ളിക്കളയുകയായിരുന്നു.

കുറച്ചുകൂടി മെച്ചപ്പെട്ട ഒരു ഓഫർ ആയിരുന്നു ബാഴ്സലോണയുടെ ഭാഗത്തുനിന്നും ഇത്തവണ ഉണ്ടായതെങ്കിലും മെസ്സി തള്ളിക്കളയുകയായിരുന്നു. ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ വൈകി പോയതുകൊണ്ടാണ് മെസ്സി അത് നിരോധിച്ച എന്നാണ് ലാറ്റിനമേരിക്കൻ മാധ്യമമായ ഒലെ റിപ്പോർട്ട് ചെയ്യുന്നത്.

2028ലെ ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുവാൻ ഐസിസിയുടെ നിർണായക തീരുമാനം

മെസ്സി പോയതിനു പിന്നാലെ അഗ്യൂറോയും പുറത്ത്;ബാർസലോനക്ക് ഇരട്ട തിരിച്ചടി