in

മെസ്സി പോയതിനു പിന്നാലെ അഗ്യൂറോയും പുറത്ത്;ബാർസലോനക്ക് ഇരട്ട തിരിച്ചടി

Argentna super stars

ആവേശം ക്ലബ് സ്പോർട്സ് കമ്മ്യൂണിറ്റിക്ക് വേണ്ടി ക്രിക്കറ്റ് ഡോട്ട് കോം എഴുതുന്നു. സീസൺ ആരംഭിക്കും മുമ്പ് തന്നെ സ്പാനിഷ് ക്ലബ്‌ ബാഴ്സലോണക്ക് വലിയ തിരിച്ചടി. അവരുടെ പ്രധാന സ്ട്രൈക്കറായ അഗ്വേറോയുടെ പരിക്ക് സാരമുള്ളതാണ് എന്നാണ് റിപ്പോർട്ടുകൾ.

താരം മൂന്ന് മാസത്തോളം പുറത്തിരിക്കേണ്ടി വരും എന്ന് ക്ലബുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു. വലതു കാലിന്റെ കാഫിനാണ് അഗ്വേറോക്ക് പരിക്കേറ്റരിക്കുന്നത്. അഗ്വേറോക്ക് ചാമ്പ്യൻസ് ലീഗിലെ ആദ്യ മൂന്ന് ഗ്രൂപ്പ് മത്സരങ്ങൾ ഉൾപ്പെടെ നഷ്ടമാകും.

Argentna super stars

കഴിഞ്ഞ സീസണിലും പരിക്ക് കാരണം ഏറെ ബുദ്ധിമുട്ടിയ താരമാണ് അഗ്വേറോ. താരം പ്രീസീസണിൽ ഒരു മത്സരത്തിൽ പോലും ബാഴ്സലോണക്കായി കളിച്ചിരുന്നില്ല. മെസ്സിയെ ഇതിനകം തന്നെ നഷ്ടപ്പെട്ട ബാഴ്സലോണക്ക് അഗ്വേറോയെ സീസൺ തുടക്കത്തിൽ നഷ്ടപ്പെടുന്നത് വലിയ ക്ഷീണം നൽകും. ബാഴ്സലോണ ഡിഫൻഡർ ലെങ്ലെറ്റ് ബാഴ്സലോണയുടെ മധ്യനിര താരമായ ഡിയോങ്ങ് എന്നിവരും പരിക്കിന്റെ പിടിയിലാണ്.

അതേസമയം ബാർസലോനയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗ വിൽ വീണ്ടും കാണികൾ എത്തുന്നു സ്റ്റേഡിയത്തിന്റെ 30% ആയ 30000 പേരാണ് കളി കാണാൻ വരുന്നത് . കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ വാക്‌സിനേഷൻ സർട്ടിഫിക്കററ്റോ നിർബന്ധമായിരിക്കും

ദീർഘകാലത്തിന് ശേഷമാണ് വീണ്ടും ഫുട്ബോൾ കാണാൻ അവസരമൊരുക്കുന്നത്.പതിനേഴു മാസത്തോളം കാണിക്കളെ പ്രവേശിപ്പിക്കുന്നില്ലായിരുന്നു

മെസ്സിയെ പിടിച്ചുനിർത്താനുള്ള ബാഴ്സലോണയുടെ അവസാന നീക്കവും പാളി

മെസ്സിയെ കളിയാക്കാൻ എത്തിയ ആരാധകനെ തിയാഗോ മെസ്സി തന്തയ്ക്ക് വിളിച്ചു