കോഴ വിവാദത്തിൽ പെട്ട് ആടിയുലയുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കൈപിടിച്ചുയർത്തിയത് ദാദാ എന്ന് ആരാധകർ ഏറെ സ്നേഹത്തോടെയും ബഹുമാനത്തോടെയും വിളിക്കുന്ന സൗരവ് ഗാംഗുലി ആണ്.
ഇന്ത്യൻ ക്രിക്കറ്റിന് ഒരു നായകൻ ഉണ്ടെങ്കിൽ ആ നായകൻറെ പേര് സൗരവ് ഗാംഗുലി എന്ന് തന്നെയായിരിക്കും. സൗരവ് ഗാംഗുലി കെട്ടിപ്പടുത്ത അടിത്തറയുടെ ബലത്തിൽ നിന്നുകൊണ്ടാണ് പിന്നീട് വന്ന പല ക്യാപ്റ്റൻമാർ മോഹിപ്പിക്കുന്ന വിജയങ്ങൾ നേടിയെടുത്തത്, അതുകൊണ്ടുതന്നെ നായകനെന്ന
പേരിന് ഏറ്റവും അനുയോജ്യൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കാര്യത്തിൽ സൗരവ് ഗാംഗുലി തന്നെയായിരിക്കും.
പ്രതിസന്ധിഘട്ടങ്ങളിൽ തന്റെ താരങ്ങളെ കൈവിടാതെ എന്നും ചേർത്തു പിടിക്കുന്നതിൽ ദാദാ മുന്നിൽ തന്നെയായിരുന്നു. ദാദയെപ്പോലെ ഒരു നായകനു വേണ്ടി ഞാൻ മരിക്കുവാൻ പോലും തയ്യാറാണ് എന്ന് യുവരാജ് സിംഗ് പറഞ്ഞത് അദ്ദേഹം എത്രമാത്രം തൻറെ സഹ താരങ്ങൾക്ക് പിന്തുണ നൽകുന്നു എന്നതിൻറെ തെളിവായിട്ടാണ് ചൂണ്ടിക്കാണിക്കാൻ കഴിയുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് വിരമിച്ച ശേഷം ബിസിസിഐയുടെ പ്രസിഡന്റ് ആയി സ്ഥാനമേറ്റെടുത്ത ശേഷവും ദാദ തൻറെ കുട്ടികളെ ചേർത്തുനിർത്തുന്നതിൽ ഒട്ടും മടി കാണിക്കുന്നില്ല.
ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി
യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് കോവിഡ്-19 സ്വീകരിച്ചതിനെത്തുടർന്ന് അദ്ദേഹത്തിനെതിരെ വൻതോതിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. കൃത്യമായി മാസ്ക് ധരിക്കാതെ ഇരുന്നത് കൊണ്ടാണെന്നും അതുകൂടാതെ കോവിഡ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാതിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന് കോവിഡ് പിടിപെട്ടത് എന്നായിരുന്നു വിമർശകരുടെ വാദം.
എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ദാദ
എല്ലായിടത്തും എല്ലായ്പ്പോഴും മാസ്ക് ധരിച്ചു കൊണ്ടിരിക്കുക എന്നത് അസാധ്യമാണെന്ന് അദ്ദേഹം പറയുന്നു. മനുഷ്യരാണ്, എല്ലായ്പ്പോഴും ഇത്തരത്തിലുള്ള മാനദണ്ഡങ്ങൾ പാലിക്കുവാൻ കഴിഞ്ഞില്ല എന്ന് വരും. അതുകൊണ്ട് പന്തിനു പൂർണമായ പിന്തുണ നൽകുന്നു എന്നാണ് സൗരവ് ഗാംഗുലി പ്രഖ്യാപിച്ചത്.