in

മുസ്തഫിസുർ റഹ്മാന്റെ കാര്യം ആശങ്കയിൽ

Mustafizur-Rahman

സമീപകാലത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ജന്മംനൽകിയ ഏറ്റവും അപകടകാരിയായ പേസ് ബൗളർ എന്ന് വിശേഷിപ്പിക്കുന്ന താരമാണ് മുസ്തഫിസുർ റഹ്മാൻ. ഇന്ത്യൻ പ്രീമിയർ ലീഗിലും പലതവണ അപകടം വിതച്ച ഒരു താരം കൂടിയാണ് ഇദ്ദേഹം.

ബംഗ്ലാദേശിന്റെ പേസ് ആക്രമണത്തിന്റെ കുന്തമുന ഇദ്ദേഹം തന്നെയാണ്. തങ്ങൾക്ക് എവിടെയോവച്ച് നഷ്ടപ്പെട്ടുപോയ ഭൂതകാല പ്രൗഢി വീണ്ടെടുക്കുവാൻ പൊരുതുന്ന സിംബാവേയ്ക്ക് എതിരെയുള്ള ഏകദിന പരമ്പരയിൽ ബംഗ്ലാദേശ് താരത്തിന്റെ സാന്നിധ്യം ഇതുവരെയും ഉറപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല.

സിംബാവേ ആതിഥേയത്വം വഹിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ എന്തായാലും റഹ്മാന് കളിക്കാൻ കഴിയില്ല എന്നത് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. എന്നിരുന്നാലും ബംഗ്ലാദേശ് ക്യാപ്റ്റൻ തമീം ഇഖ്ബാൽ ഇപ്പോഴും പ്രതീക്ഷയിൽ തന്നെയാണ്.

റഹ്മാന് എന്തായാലുംആദ്യമത്സരം നഷ്ടമാകും എന്നാണ് നിലവിൽ കിട്ടുന്ന റിപ്പോർട്ട്. ബംഗ്ലാദേശിന് പരുക്കു മൂലം അവരുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്‌ഫിഖർ റഹീമിനെ നേരത്തെതന്നെ നഷ്ടമായിരുന്നു

ടെസ്റ്റ് പരമ്പര കഴിഞ്ഞു ഇനി ഏകദിന പരമ്പരയും ട്വൻറി 20 പരമ്പരയും സിംബാവേക്കെതിരെ ബംഗ്ലാദേശിന് കളിക്കാനുണ്ട്. സുപ്രധാന താരങ്ങൾക്ക് പരിക്കുമൂലം പിൻവാങ്ങേണ്ടി വരുന്നത് ബംഗ്ലാദേശ് പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്.

ഇന്ത്യക്ക് തിരിച്ചടി ഋഷഭ് പന്തിനും മറ്റൊരു താരത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു.

പന്തിനെ ക്രൂശിക്കുന്നവർക്ക് ചുട്ടമറുപടിയുമായി സൗരവ് ഗാംഗുലി രംഗത്ത്