ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തിരിച്ചടിയായി ഇന്ത്യൻ ക്രിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. നിലവിൽ ഇന്ത്യയിലെ ഏറ്റവും പ്രതിഭാധനനായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന താരമാണ് ഋഷഭ് പന്ത്.
ലിമിറ്റഡ് ഓവർ ക്രിക്കറ്റ് മാസ്മരികതയും വെടിക്കെട്ട് ബാറ്റിങ്ങും ടെസ്റ്റ് ക്രിക്കറ്റിന്റെ വെള്ള കുപ്പായത്തിലും ഇന്ത്യക്കായി വീരേന്ദർ സെവാഗിന് ശേഷം അവതരിപ്പിച്ചത് ഋഷഭ് പന്ത് എന്ന ഇടംകൈയ്യൻ ബാറ്റ്സ്മാൻ ആണ്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ പരാജയത്തിനു പിന്നാലെ പരാജയം ഭാരം മറക്കുവാൻ ഇന്ത്യ നേരിടാൻ പോകുന്നത് ഇംഗ്ലണ്ടിനെ ആണ്. എന്നാൽ ഇംഗ്ലണ്ടിനെതിരായ പരമ്പര തുടങ്ങുന്നതിനു മുൻപ് തന്നെ ഇന്ത്യയ്ക്ക് ആദ്യത്തെ തിരിച്ചടി ലഭിച്ചിരിക്കുകയാണ്.
ഇന്ത്യൻ പ്രതീക്ഷകളുടെ കേന്ദ്രമായ ഋഷഭ് പന്തിന് ജൂലൈ എട്ടാം തീയതിയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. പന്തിന് മാത്രമല്ല കോവിഡ്. ഇന്ത്യയുടെ നെറ്റ് ബോളർ ആയ ദയാനന്ദ ഗ്രാനിക്കുംൻകോവിഡ് 19 സ്ഥിരീകരിച്ചു.
ഇരുതാരങ്ങളും ഇപ്പോൾ ഏകാന്ത വാസത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഇന്ത്യൻ ക്യാമ്പിനെ മുഴുവൻ ഈ വാർത്ത ആശങ്കയിലാക്കിയിട്ടുണ്ട് കൂടുതൽ താരങ്ങൾക്ക് വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധനകൾക്കു ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ.