മൊട്ടയടിച്ച കഷണ്ടിത്തലയും മിന്നൽ പോലെ കുതിക്കുന്ന വേഗതയും. കൂടുതൽ ഒന്നും പറയേണ്ട ഈ രണ്ട് വിശേഷണങ്ങൾ മാത്രം മതി ആര്യൻ റോബൻ എന്ന ഡച്ച് ഫുട്ബോളറെ ഫുട്ബോൾ പ്രേമികൾ എന്നും ഓർത്തിരിക്കാൻ
90 വാരയിൽ കുമ്മായ വരകളാൽ അതിർത്തി തിരിച്ച കളിക്കളങ്ങളിൽ അപാരമായ സ്പീഡും,ഡ്രൈബ്ലിങ്ങും കാഴ്ച വെച്ച് മുന്നേറിയിരുന്ന ഡച്ച് ഇതിഹാസം പ്രൊഫഷണൽ ഫുട്ബോളിനോട് എന്നന്നേക്കുമായി വിട പറയുന്നു.
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും ഒരു വർഷം മുൻപ് തന്നെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന റോബൻ തന്റെ 37-ആം വയസ്സിലാണ് സജീവ ഫുട്ബാളിൽ നിന്നും എന്നെന്നേക്കുമായി വിരമിക്കാനുള്ള തീരുമാനം എടുത്തത്.
ദീർഘകാലം ബയേൺ മ്യൂണിക്കിന്റെ താരമായിരുന്ന റോബൻ PSV,റയൽ മാഡ്രിഡ്,ചെൽസി,ഗ്രോണിങ്ങ് തുടങ്ങിയ ലോകോത്തര ക്ലബ്ബുകൾക്കൊപ്പം ബൂട്ടണിഞ്ഞ താരം കൂടിയാണ്.
2010 -ൽ ഹോളണ്ടിനെ വേൾഡ്കപ്പ് ഫൈനലിൽ എത്തിക്കുന്നതിൽ നിരണായക പങ്കു വഹിച്ച റോബൻ 614 പ്രൊഫെഷണൽ മത്സരങ്ങളിൽ നിന്നും 209 ഗോളുകളും,166 അസിസ്റ്റും,32 കിരീടങ്ങളും തന്റെ കരിയറിൽ സ്വന്തമാക്കിയിരുന്നു.