in ,

ബ്രസീലിയൻ സൂപ്പർതാരത്തിനെ ടീമിലെത്തിക്കുവാൻ യുവന്റസ്

Brazi-opener

കഴിഞ്ഞ ഒരു ദശകത്തോളമായി ഇറ്റാലിയൻ ഫുട്ബോളിലെ കിരീടം വെക്കാത്ത രാജാക്കന്മാരായിരുന്നു യുവന്റസ്. എന്നാൽ കഴിഞ്ഞ സീസണിൽ ആണ് യുവന്റസ് ആധിപത്യത്തിന് ഒരു ഇളക്കം സംഭവിച്ചത്. അതിനുള്ള പ്രതിവിധിയായി പുതുപുത്തൻ താരങ്ങളെ തങ്ങളുടെ ടീമിൽ എത്തിക്കുവാനുള്ള കരുക്കൾ നീക്കുകയാണ് മുൻ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ്.

ക്രിസ്ത്യാനോ റൊണാൾഡോയെപ്പോലെയുള്ള സൂപ്പർ താരങ്ങൾ ഉണ്ടെങ്കിലും തങ്ങളുടെ പ്രഹരശേഷി അത്ര പോര എന്ന് അവർക്ക് അറിയാം. അതുകൊണ്ടുതന്നെ കാലുകളിൽ സാമ്പാ നൃത്തത്തിന്റെ സൗന്ദര്യം ആവാഹിച്ച ഒരു ബ്രസീലിയൻ സൂപ്പർതാരത്തിനെ കൂടി തങ്ങളുടെ ടീമിലേക്ക് എത്തിക്കുവാൻ അവർ കരുക്കൾ നീക്കുകയാണ്.

നിലവിൽ മാഞ്ചസ്റ്റർ സിറ്റിയുടെ താരമായ ഗബ്രിയേൽ ജീസസിനെയാണ് അവർ ലക്ഷ്യം വെക്കുന്നത്. ഈ കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണ്ണമെന്റിലും ഗബ്രിയേൽ ജീസസ് വളരെ മികച്ച പ്രകടനമായിരുന്നു നടത്തിയത്. എന്നാൽ മത്സരത്തിൽ വരുത്തിയ അപകടകരമായ ഒരു ഫൗളിന്റെ പേരിൽ അദ്ദേഹത്തിന് ചുവപ്പുകാർഡ് കണ്ടത് മൂലം ഫൈനൽ മത്സരത്തിലും സെമി ഫൈനൽ മത്സരത്തിലും കളിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

വെറും 24 വയസ്സ് മാത്രം പ്രായമുള്ള ഗബ്രിയേൽ ജീസസിനെ ടീമിൽ എത്തിക്കുന്നത് യുവന്റസിന് ഒരു ദീർഘകാല മുതൽക്കൂട്ടായിരിക്കും എന്നതിൽ ഒരു സംശയവുമില്ല.
ഇറ്റാലിയൻ ലീഗിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മികച്ച സൈനിങ്ങുകളിലൊന്നായി വാഴ്ത്തപ്പെടാൻ പോകുന്ന ഡീൽ ആയിരിക്കും ഇത്.

24 വയസു മാത്രമുള്ള ജിസ്യൂസിനെ ചെറുപ്രായത്തിൽ തന്നെ ടീമിൽ ടീമിൽ എത്തിക്കാൻ കഴിഞ്ഞാൽ ദീർഘകാല ഭാവിയിൽ മുന്നോട്ടുള്ള പ്രയാണത്തിൽ ഈയൊരു സൈനിങ് വളരെ വലിയ മുതൽക്കൂട്ടാകും.

പന്തിനെ ക്രൂശിക്കുന്നവർക്ക് ചുട്ടമറുപടിയുമായി സൗരവ് ഗാംഗുലി രംഗത്ത്

എഫ് സി ഗോവയുടെ താരം ഓസ്ട്രേലിയൻ ലീഗിലേക്ക്