in

എഫ് സി ഗോവയുടെ താരം ഓസ്ട്രേലിയൻ ലീഗിലേക്ക്

fc goa

വിദേശരാജ്യങ്ങളിലെ ലീഗുകളിൽ പയറ്റിത്തെളിഞ്ഞ താരങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരുന്നത് പതിവാണ്. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും വിദേശ ലീഗുളിലേക്ക് സൈനിങ് ലഭിച്ച് പോകുന്ന താരങ്ങളുടെ എണ്ണം വളരെ കുറവാണ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച ശേഷം ISL-നേക്കാൾ ഉയർന്ന നിലവാരത്തിലുള്ള ക്ലബ്ബുകളിലേക്ക് പുതിയ ക്ഷണം ലഭിച്ചു പോകുന്ന താരങ്ങളുടെ എണ്ണം താരതമ്യേന കുറവാണ് എന്നിരുന്നാലും

ഇന്ത്യൻ സൂപ്പർ ലീഗിനേക്കാൾ നിലവാരത്തിൽ ഉയർന്നുനിൽക്കുന്ന ഓസ്ട്രേലിയൻ ലീഗിലേക്ക് ആണ് എഫ് സി ഗോവയുടെ ഒരു താരത്തിന് പുതിയ സൈനിങ് ലഭിച്ചിരിക്കുന്നത്.

ഓസ്ട്രേലിയൻ ലീഗിലെ എഫ് സി സിഡ്നിയിലേക്കാണ് കഴിഞ്ഞ സീസണിൽ എസ് ഗോവയുടെ സെൻറർ ബാക്കായി നിറഞ്ഞു കളിച്ച വിദേശ താരമായ ജെയിംസ് കെവിൻ ഡോണച്ചി പോകുന്നത്.

ഓസ്ട്രേലിയൻ സ്വദേശിയായ താരം ഗോവയുടെ സെന്റർ ബാക്കിൽ ഇളകാത്ത പാറപോലെ ഉറച്ച പ്രതിരോധം തീർക്കുന്നതിന് ഗോവയെ സഹായിച്ചിരുന്നു.ഗോവയുടെ ഗോൾമുഖം കാത്തുസൂക്ഷിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച താരങ്ങളിൽ ഒരാളായിരുന്നു ജെയിംസ് കെവിൻ ഡോണച്ചി.

പുതിയ സീസണിലേക്ക് കൂടുതൽ ഇന്ത്യൻ താരങ്ങളെ അണിനിരത്തി തങ്ങളുടെ ടീം ഇതിനോടകംതന്നെ സുശക്തമാക്കി മാറ്റിയ ഗോവയ്ക്ക് താരത്തിന്റെ വിട്ടുപോകൽ അത്ര വലിയ വെല്ലുവിളിയാകാൻ സാധ്യതയില്ല.

ബ്രസീലിയൻ സൂപ്പർതാരത്തിനെ ടീമിലെത്തിക്കുവാൻ യുവന്റസ്

ഫ്രോഡ് എന്ന് വിളിച്ചതിന് കാരണം ഉണ്ടെന്ന് വിശദീകരണവുമായി ഫ്ലോറന്റീനോ പെരസ്