ഫുട്ബോൾ ചരിത്രത്തിലേ എക്കാലത്തെയും ഏറ്റവും മികച്ച കച്ചവടക്കാരൻ എന്ന് നിസംശയം വിശേഷിപ്പിക്കാൻ കഴിയുന്ന വ്യക്തി ആണ് റയൽ മാഡ്രിഡ് ക്ലബ്ബിൻറെ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ്. ഫുട്ബോളിനെ കേവലം ഒരു കായിക വിനോദോപാധി എന്ന നിലയിൽ നിന്നും ഒരു വ്യാപാരം ആക്കി വളർത്തിയെടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.
താരങ്ങളുടെ മികവിനെക്കാൾ അവരുടെ ഗ്ലാമറും ബ്രാൻഡ് മൂല്യവും കൊണ്ട് പണം വാരാമെന്ന് അദ്ദേഹം ലോക ഫുട്ബോളിനെ പഠിപ്പിച്ചുകൊടുത്തു. ഗാലറ്റിക്കോസ് പോളിസി എന്ന പേരിൽ ലോകമെമ്പാടുമുള്ള സൂപ്പർതാരങ്ങളെ കോടികൾ വരിയെറിഞ്ഞു സ്വന്തം ടീമിലേക്ക് എത്തിച്ചു ടീമിൻറെ ബ്രാൻഡ് മൂല്യം ഉയർത്തുന്നതിൽ അദ്ദേഹം വളരെ ശ്രദ്ധാലുവായിരുന്നു.
റയലിനെ യൂറോപ്പിലെ രാജാക്കന്മാർ ആക്കി വളർത്തുന്നത് ഇദ്ദേഹത്തിൻറെ പങ്ക് വളരെ വലുതായിരുന്നു എങ്കിലും അദ്ദേഹം ഒരു നല്ല വ്യക്തി ആണോ എന്ന് ചോദിച്ചാൽ പലർക്കും സംശയിക്കേണ്ടി വരും റയൽ മാഡ്രിഡിനായി ചോരയും നീരും ഒഴുക്കി കളിച്ച നിരവധി താരങ്ങളെ കരിമ്പിൻ ചണ്ടി പോലെ ഉപയോഗിച്ച ശേഷം പുറത്തേക്ക് വലിച്ചെറിയുന്നത് ഇദ്ദേഹത്തിൻറെ പതിവായിരുന്നു.
മനുഷ്യത്വ മൂല്യങ്ങൾക്ക് യാതൊരു പരിഗണനയും അദ്ദേഹം നൽകിയിരുന്നില്ല എന്ന് വേണം അനുമാനിക്കാൻ. അടുത്തിടെ റയൽമാഡ്രിഡ് ഇതിഹാസ താരങ്ങളെ പറ്റി അദ്ദേഹം പലതരത്തിലുള്ള പുലഭ്യം പറഞ്ഞത് ഏറെ വിവാദങ്ങൾ വഴി വെച്ചിരുന്നു.
അത്തരത്തിൽ ഒന്നായിരുന്നു റയൽ മാഡ്രിഡ് ഇതിഹാസം മൈക്കിൾസിനെ അദ്ദേഹം ഫ്രോഡ് എന്ന് വിളിച്ചത്. എന്നാൽ അതിന് വ്യക്തമായ കാരണമുണ്ട് എന്നാണ് ഇപ്പോൾ ഫ്ലോറന്റീനോ പറയുന്നത് മൈക്കിൾസ് സ്വന്തം മകനെ റയൽമാഡ്രിഡ് ടീമിൽ എത്തിക്കുവാൻ വേണ്ടി റയൽ മാഡ്രിഡ് ബി ടീമിന്റെ മാനേജരായിരുന്നു സമയത്ത് അദ്ദേഹം റയലിന്റെ ഭാവിയിലേക്ക് വളരെ വലിയ മുതൽക്കൂട്ടായേക്കാവുന്ന താരങ്ങളിൽ ഒരാളായിരുന്ന യുവാൻ മാട്ട എന്ന സ്പാനിഷ് യുവതാരത്തിനെ പുറത്താക്കിയതുകൊണ്ടാണ് അങ്ങനെ വിളിക്കേണ്ടി വന്നു എന്ന് അദ്ദേഹം പറഞ്ഞു.
റയൽ മാഡ്രിഡ് ജൂനിയർ ടീമിലുണ്ടായിരുന്ന യുവാൻ മാട്ട ക്ലബ് വിട്ടു വലനസിയയിലേക്കും പിന്നീട് ഇംഗ്ലീഷ് പ്രീമിയർലീഗിലെ മറ്റു ക്ലബ്ബുകളിലേക്കും പോയിരുന്നു. സ്പെയിനിന്റെ പല നിർണായക വിജയങ്ങളിലും അതിന് ചുക്കാൻ പിടിക്കുവാൻ യുവാൻ മാട്ടക്ക് കഴിഞ്ഞിരുന്നു. യുവാൻ മാട്ട എന്ന പ്രതിഭയെ റയലിന് നഷ്ടമാകാൻ കാരണം മൈക്കിൾസ് ആണ് അതുകൊണ്ടാണ് താൻ അദ്ദേഹത്തിനെ ഫ്രോഡ് എന്ന് വിളിച്ചത് എന്നാണ് വിശദീകരണം. എന്നാൽ സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി കാസിയും ഒന്നും ആക്ഷേപിച്ചതിന് പിന്നിലെ കാരണങ്ങൾ ഇതുവരെയും വ്യക്തമായിട്ടില്ല.