in

എതിരാളികളുടെ ഗോൾ മുഖം വിറപ്പിക്കുവാൻ ബംഗളൂരു ഒരു ചെകുത്താനെ എത്തിച്ചിരിക്കുന്നു

Prince Ibara

ഇന്ത്യൻ സൂപ്പർ ലീഗ് കണ്ട ഏറ്റവും സ്ഥിരതയുള്ള ക്ലബ്ബുകൾക്ക് ഇടയിൽ തന്നെയാണ് ബാംഗ്ലൂർ എഫ് സിക്ക് സ്ഥാനം. എന്നാൽ കഴിഞ്ഞ സീസണിൽ ഗോളുകൾ അടിച്ചു കൂട്ടുന്നതിൽ ബംഗളൂരു എഫ്സി അല്പം പിന്നിലായിരുന്നു.

കഴിഞ്ഞ സീസണിലെ നടുക്കുന്ന ഓർമ്മകൾ മറക്കുവാൻ രണ്ടും കൽപ്പിച്ചാണ് ഇത്തവണ ബംഗളൂരു എഫ് സി തയ്യാറെടുക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ വിദേശ താരങ്ങൾക്ക് നിയന്ത്രണം വരുന്ന ഘട്ടത്തിനെ മറികടക്കുവാൻ വേണ്ടി ഒരു പറ്റം പ്രതിഭാധനരായ ഇന്ത്യൻ താരങ്ങളെ ഇതിനോടകംതന്നെ ബംഗളൂരു സ്വന്തം ടീമിൽ എത്തിച്ചിരുന്നു.

അതിനുപുറമേ ബാംഗ്ലൂരിനായി ഗോളടിച്ചു കൂട്ടുവാൻ 25 വയസുകാരനായ ഒരു കിടിലൻ ഫോർവേഡിനെ കൂടി അവർ കോംഗോയിൽ നിന്നും എത്തിക്കുന്നു.
പ്രിൻസ് ഇബാര എന്ന കോങ്കോ താരത്തിനെയാണ് ബാംഗ്ലൂർ എഫ്സി ഇത്തവണ തങ്ങളുടെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുവാൻ നൂലിൽ കെട്ടിയിറക്കുന്നത്.

രണ്ടു വർഷത്തേക്കാണ് പ്രിൻസ് ഇബാരയുമായി ഒപ്പുവച്ച കരാർ, ആവശ്യമുണ്ടെങ്കിൽ ഒരു വർഷത്തേക്കു കൂടി നീട്ടാൻ കഴിയുന്ന വ്യവസ്ഥ ഉള്ള കരാറാണ് ബംഗളൂരു പ്രിൻസുമായി ഒപ്പു വച്ചിരിക്കുന്നത്.

Prince Ibara

ബെൽജിയൻ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ബീർസ്കോടിൽ നിന്നും ലോണിൽ ഫ്രഞ്ച് ലീഗ് 2 വിലെ ക്ലബ്ബിനായാണ് ഇദ്ദേഹം അവസാനമായി ബൂട്ട് കെട്ടിയത് .മുമ്പ് ഗബോൻ, ടുനീഷ്യ, ഖത്തർ,അൽജീരിയ തുടങ്ങിയ രാജ്യങ്ങളിലും ഇബാറ കളിച്ചിട്ടുണ്ട്

ഗോളുകൾ അടിച്ചു കൂട്ടുന്നതിന് യാതൊരു കുറവും വരുത്തിയിട്ടില്ലാത്ത താരമാണ് പ്രിൻസ്. ബംഗളൂരുവിന്റെ ആക്രമണം നിരയിലേക്ക് ഈ ആഫ്രിക്കൻ കരുത്തൻ കൂടി എത്തുമ്പോൾ എതിരാളികൾക്ക് ബംഗളൂരുവിന്റെ കുതിപ്പിനെ ഇക്കുറി പിടിച്ചു കെട്ടുക എന്നത് ഏറെക്കുറെ അസാധ്യമാണ്.

ഫ്രോഡ് എന്ന് വിളിച്ചതിന് കാരണം ഉണ്ടെന്ന് വിശദീകരണവുമായി ഫ്ലോറന്റീനോ പെരസ്

യുണൈറ്റഡ് ആരാധകർക്ക് ആവേശം പകർന്നുകൊണ്ട് ഡബിൾ ഡീൽ പ്രഖ്യാപനം ഉടൻ വരുന്നു