in

മെസ്സി പോയതോടെ തകർന്ന് ബാർസ;മൂല്യമിടിഞ്ഞു

Messi to PSG [TWITER]

ആവേശം ക്ലബ് സ്പോർട്സ് കമ്മ്യൂണിറ്റിയിൽ ക്രിക്കറ്റ് ഡോട്ട് കോം എഴുതുന്നു. സ്പാനിഷ് ക്ലബ്ബായ ബാഴ്‍സലോണയിൽ നിന്നും അവരുടെ സൂപ്പർ താരമായിരുന്നു ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജർമനിലേക്ക് പോയതോടെ വൻ തിരിച്ചടികളാണ് സ്പാനിഷ് ക്ലബ്ബ് നേരിട്ടുകൊണ്ടിരിക്കുന്നത്.

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ വിട്ട അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കായി ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി കരുതിവെയ്ക്കുന്നത് വന്‍ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മെസി ക്ലബ്ബ് വിട്ടതോടെ ബാഴ്‌സയ്ക്ക് സംഭവിച്ച നഷ്ടവും ഇത്തരത്തില്‍ ഞെട്ടിക്കുന്നതാണ്.

Messi Graphics [Twiter]

ബാഴ്സയുടെ ബ്രാന്‍ഡ് മൂല്യം കണക്കാക്കുമ്പോള്‍ മെസി ക്ലബ് വിട്ടതു കൊണ്ട് 137 മില്യണ്‍ യൂറോയുടെ ഇടിവാണ് ക്ലബിനുണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 77 മില്യണ്‍ യൂറോ കൊമേഴ്സ്യല്‍ റെവന്യൂ മാത്രമാണ്. ഇതിനു പുറമെ 17 മില്യണ്‍ യൂറോ മാച്ച് റെവന്യൂ, 43 മില്യണ്‍ യൂറോ ജേഴ്സി വില്‍പ്പന, എന്നിവയിലൂടെ ബാഴ്സക്ക് നഷ്ടമാകും.

2018 ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയപ്പോള്‍ റയല്‍ മാഡ്രിഡിന്റെ ബ്രാന്‍ഡ് മൂല്യം 19 ശതമാനമാണ് ഇടിഞ്ഞത്. ബാഴ്‌സയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ 11 ശതമാനം ഇടിവ് ഉണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍.

ബാഴ്സലോണയ്ക്കു ഭാവിയിൽ വരാൻ പോകുന്ന നാശനഷ്ടങ്ങളുടെ വെറുമൊരു സൂചന മാത്രം ആണ് ഇതെന്നാണ് പല ആരാധകരും ഇതിനെ വിശേഷിപ്പിക്കുന്നത്. നഷ്ടപ്പെട്ട വിപണിമൂല്യം തിരിച്ചുപിടിക്കുക എന്നത് ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഒരു ചടങ്ങിൽ തന്നെയാണ് ഇപ്പോൾ

കാത്തിരിപ്പ് അവസാനിച്ചു മെസ്സി പാരീസിലേക്ക് തന്നെ

മിശിഹാ എത്തിയതോടെ ആകാശംമുട്ടെ ഉയരത്തിൽ പി എസ് ജി