ലോക ഫുട്ബോളിലെ ഇതിഹാസമായ ലയണൽ മെസ്സിയുടെ ഒറ്റ സൈനിങ് കൊണ്ട് PSG എത്തിച്ചേർന്നിരിക്കുന്നത് ആകാശത്തോളം ഉയരത്തിലാണ്. ഇന്ന് കായിക ലോകത്തെ ഏറ്റവും ഉയർന്ന പ്രതിഫല ബിൽ ഉള്ള ക്ലബ്ബാണ് പാരീസ് സെന്റ് ജർമൻ.
256 മില്യൺ യൂറോ എന്ന കൂറ്റൻ പ്രതിഫല ബില്ല് ആണ് ഇന്ന് ഫ്രഞ്ച് ക്ലബ്ബിനുള്ളത്. റയലിനെക്കാളും മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാളും ഒക്കെ ഉയരത്തിലാണ് ഇന്ന് ഈ ക്ലബ്ബ് . നികുതി ഉൾപ്പെടാതെ 25 മില്യൻ ആണ് സൂപ്പർ താരം മെസ്സിയുടെ പ്രതിഫലം.
ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് സ്പാനിഷ് ക്ലബ്ബായ റയൽമാഡ്രിഡ് ആണ് അവരുടെ പ്രതിഫല ബിൽ 212 മില്യൺ യൂറോയാണ്. നേരത്തെ അവരുടെ നായകനായിരുന്ന സെർജിയോ റാമോസ് ഇപ്പോൾ ഫ്രഞ്ച് ക്ലബ്ബിലേക്ക് പോയത് കാരണം ആണ് അവരുടെ പ്രതിഫലത്തിൽ കുറവുണ്ടായത്.
മൂന്നാം സ്ഥാനത്തുള്ളത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണെന്ന് പറഞ്ഞാൽ യുണൈറ്റഡ് ആരാധകർക്ക് പോലും വിശ്വസിക്കാൻ അല്പം പ്രയാസമുണ്ട് എന്നാൽ ഈ സീസണിന് തുടക്കംകുറിക്കും മുൻപേതന്നെ ജർമനിയിൽനിന്ന് ഇംഗ്ലീഷുകാരൻ ജാഡൻ സഞ്ഞോയെയും സ്പെയിനിൽനിന്ന് ഫ്രഞ്ച് താരം റാഫേൽ വരാനേയും ടീമിലെത്തിച്ചത് അവരുടെ പ്രതിഫലം 201 ലേക്ക് ഉയർത്താൻ സഹായിച്ചു.
നാലാം സ്ഥാനത്ത് ബാഴ്സലോണയും അഞ്ചാം സ്ഥാനത്ത് ബേസ്ബോൾ ക്ലബ്ബായ ലോസ് ആഞ്ചലസ് ഡോഡ്ജേഴ്‌സും ആറാം സ്ഥാനത്ത് യുവന്റെസും. ഏഴാം സ്ഥാനത്ത് ബയേൺ മ്യൂണിച്ചുമാണ്.