ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ബ്രസീലും അർജൻറീനയും തമ്മിലുള്ള ഫുട്ബോൾ വൈരം ലോകപ്രശസ്തമാണ്. എന്നാൽ ഈ രണ്ടു രാജ്യങ്ങളിൽ നിന്നുള്ള രണ്ടു താരങ്ങൾ തമ്മിലുള്ള സൗഹൃദം അതിൽ ഏറെ പ്രശസ്തമാണ്. അർജൻറീനയുടെ സൂപ്പർ താരമായ ലയണൽ മെസ്സിയും ബ്രസീലിലെ സൂപ്പർ സ്റ്റാർ നെയ്മർ ജൂനിയറും വളരെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.
കോടികളുമായി സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് കാത്തുനിന്നപ്പോഴും ലയണൽ മെസ്സി എന്ന ഒറ്റ ഘടകം ബാഴ്സലോണയിൽ ഉള്ളതുകൊണ്ട് ആയിരുന്നു നെയ്മർ ജൂനിയർ റയിലിന്റെ ഓഫറുകൾ തട്ടി തെറിപ്പിച്ച ശേഷം ബാഴ്സലോണയിലേക്ക് പോയത്. അവിടെ നെയ്മറും മെസ്സിയും ചേർന്ന് കളിക്കളത്തിൽ കവിത വിരിയിച്ചു.
എന്നിരുന്നാലും അധികംവൈകാതെ നെയ്മർ ജൂനിയറിന് ബാഴ്സലോണയോട് വിടപറയേണ്ടി വന്നു. 222 മില്യൻ എന്ന ലോക റെക്കോർഡ് ട്രാൻസ്ഫർ തുകയായിരുന്നു നെയ്മറെ ഫ്രഞ്ച് ക്ലബ്ബിലേക്ക് ബാഴ്സലോണ കൈമാറിയത്. പാരീസിൽ എത്തിയശേഷം പലതവണ നെയ്മർ മടങ്ങിവരവിന് ഉള്ള ശ്രമങ്ങൾ നടത്തിയിരുന്നു.
നെയ്മർ ജൂനിയർ എന്നെങ്കിലും ബാഴ്സലോണയിലേക്ക് തിരികെ വരുമെന്ന് അദ്ദേഹത്തിൻറെ ഭൂരിഭാഗം ആരാധകർ വിശ്വസിക്കുന്നു. എന്നാൽ വിധിവൈപരീത്യം കൊണ്ട് നടന്നത് മറിച്ചായിരുന്നു. നെയ്മറെ ബാഴ്സലോണയിലേക്ക് മടക്കി കൊണ്ടുവരും എന്ന് കരുതിയ ലയണൽ മെസ്സി, ഇപ്പോൾ നെയ്മറിനെ ഒപ്പം പാരീസിലേക്ക് പറന്നിരിക്കുന്നു.
ഇതിനെപ്പറ്റി നെയ്മർ ജൂനിയറിൻറെ ആദ്യപ്രതികരണം അദ്ദേഹത്തിൻറെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കൂടിയായിരുന്നു. തങ്ങൾ വീണ്ടും ഒരുമിക്കുന്നു എന്ന സൂചനയോടെ ബാക്ക് ടുഗെദർ എന്ന തലക്കെട്ട് വച്ച് മുൻപ് ബാഴ്സലോണയിൽ ഇരുവരും ചേർന്ന് ഗോൾ ആഘോഷിക്കുന്ന ഒരു ചിത്രം പങ്കു വച്ചുകൊണ്ടായിരുന്നു.