in ,

മെസ്സി പാരീസിലേക്ക് പോയതിൽ വികാരാധീനനായി ഇനിയേസ്റ്റയുടെ പ്രതികരണം

Messi Iniesta [Twiter]

ലയണൽ മെസ്സി ബാഴ്സലോണ വിട്ട് പാരിസ് സെന്റ് ജർമനിലേക്ക് പോയതിൽ വളരെയധികം വേദനിക്കുന്നുണ്ട് മുൻ ബാഴ്സലോണ താരവും മെസ്സിയുടെ ഗുരുനാഥനും സഹതാരവും ഒക്കെയായ ആന്ദ്രേ ഇനിയെസ്റ്റ എന്ന സസ്പാനിഷ് താരം.

21 വർഷക്കാലം നീണ്ട മെസ്സിയുടെ ബാഴ്സലോണ ജീവിതത്തിൻറെ സുവർണ്ണ കാലഘട്ടത്തിൽ മെസ്സിക്കൊപ്പം അദ്ദേഹത്തിൻറെ വഴികാട്ടിയായി നിന്ന താരം കൂടിയാണ് ഇനിയേസ്റ്റ. മെസ്സിയെ ഇന്നു കാണുന്ന ലോകോത്തര താരമാക്കി മാറ്റി എടുക്കുന്നതിൽ ചെറുതല്ലാത്ത ഒരു പങ്ക് ഇനിയേസ്റ്റ എന്ന സ്പാനിഷ് താരത്തിനുമുണ്ട്.

Messi Iniesta [Twiter]

സ്പെയിന് ലോകകപ്പ് വിജയം നേടിക്കൊടുത്ത ആ സുവർണ്ണ ഗോൾ നേടിയ താരം കൂടിയാണ് ഇദ്ദേഹം. ലയണൽ മെസ്സി ബാഴ്സലോണ വിട്ടു പാരീസ് സെൻറ് ജർമനിലേക്ക് പോയതിനെ പറ്റി വളരെ വികാരാധീനനായി ആണ് അദ്ദേഹം പറഞ്ഞത്.

ലയണൽ മെസ്സി മറ്റൊരു ടീമിനായി കളിക്കാൻ പോകുന്നത് തനിക്ക് വിശ്വസിക്കാൻ പോലും ആകുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. മെസിയെ ഒരിക്കലും മറ്റൊരു ടീമിൻറെ ജേഴ്സിൽ കാണുവാൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞു. യൂറോപ്പിൽ ആയതുകൊണ്ടുതന്നെ ബാഴ്സലോണക്കെതിരെ കളിക്കേണ്ടിവരും അദ്ദേഹത്തിന്. അത് അദ്ദേഹത്തിൻറെ വേദനയുടെ ആക്കംകൂട്ടുന്നു.

എന്നാൽ തൻറെ ക്ലബ്ബിൻറെ കാര്യത്തിൽ തനിക്ക് ആശങ്കയിലാണെന്ന് അദ്ദേഹം പറയുന്നു. മെസ്സി ഇല്ലെങ്കിലും ബാഴ്സലോണയിൽ പ്രഗൽഭരായ ഒരുപറ്റം താരങ്ങളുണ്ട്. ഇനിയും ബാഴ്സലോണയുടെ അക്കാദമികളിൽ വളർന്നു വരാനുള്ള താരങ്ങളുണ്ട് അവർ പഴയതിനേക്കാൾ മികച്ച നിലവാരത്തിലേക്കും വിജയങ്ങളിലേക്കും ടീമിനെ എത്തിക്കുമെന്ന് ഇനിയെസ്റ്റ ഉറച്ച് വിശ്വസിക്കുന്നു.

ലയണൽ മെസ്സി PSG യിൽ എത്തുമ്പോൾ നെയ്മറുടെ ആദ്യ പ്രതികരണം ഇങ്ങനെ

സെർബിയൻ ഗോൾ മെഷീനെ റാഞ്ചാൻ കഴുകൻ കണ്ണുകളുമായി യൂറോപ്യൻ വമ്പന്മാർ