ഫിയോറെന്റീനയുടെ കഴിഞ്ഞ സീസണിലെ കുന്തമുനയായിരുന്നു ഡൂസൻ വ്ലാഹോവിച്ച്. 21 ഗോളുകളും 4 അസിസ്റ്റുകളും നേടിയ സെർബിയൻ ഫോർവേഡ് പല ടീമുകളുടെയും നിരീക്ഷണവലയത്തിലായിരുന്നു
വ്യക്തികത പ്രകടനത്തിൽ മികച്ചു നിന്ന 21 കാരനു ഫിയോറെന്റീനയിൽ തന്നെ തുടരാനാണ് താല്പര്യം എങ്കിലും ക്ലബ് ആവശ്യപ്പെടുന്ന റിലീസ് ക്ളോസ് നൽകാൻ പല ടോപ് ക്ലബ്ബ്കളും തയ്യാറാണ്
സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുന്ന ടീമുകൾക്ക് കുറഞ്ഞ വിലക്ക് കിട്ടാൻ ചാൻസ് ഉള്ള പ്ലയെർ എന്നുള്ള പ്രത്യേക പരിഗണനയും വ്ലാഹോവിച്ചിനോട് ഉണ്ട്. ഇറ്റാലിയൻ ക്ലബ് ഇന്റർ അവരുടെ സ്റ്റാർ സ്‌ട്രൈക്കർ ലുകാകുവിനെ ചെൽസിയിലേക്ക് കൈമാറാൻ ചർച്ചകൾ നടത്തുന്നതും സാമ്പത്തിക പ്രതിസന്ധി കാരണമാണ്. ലുകാകുവിന് പകരം ഇന്റർ ലക്ഷ്യമിടുന്നത് പെർഫെക്ട് നമ്പർ 9 ആയ വ്ലാഹോവിച്ചിനെയാണ്
എഡിൻ സെക്കോ സ്റ്റേഡിയോ ജൂസെപ്പെ മീസെയിലേക്ക് പോവുന്നതിനു ഏതാണ്ട് അടുത്തെത്തിയതിനാൽ റോമാക്കും ഒരു പെർഫെക്ട് റീപ്ലേസ്മെന്റ് വേണം. അവരും അവസാനം വ്ലാഹോവിച്ചിലാണ് ചെന്നെത്തി നില്കുന്നത്
ആൾറെഡി ടോട്ടൻഹാം, ആഴ്‌സണൽ ടീമുകളും താരത്തെ സമീപിച്ചു കഴിഞ്ഞു. വ്ലാഹോവിച്ച് സ്പൈനിലേക്ക് പോകാനുള്ള സാധ്യത ഇറ്റാലിയൻ മാധ്യമമായ TuttoMercatoWeb റിപ്പോർട്ട് ചെയ്തു
നിലവിൽ തരത്തിൽ താല്പര്യമുള്ള ക്ലബ്ബ്കളിൽ മുന്നിലുള്ള അത്ലറ്റിക്കോ മാഡ്രിഡ് ഫിയോറെന്റീന ആവശ്യപ്പെടുന്ന 70 ദശലക്ഷം യൂറോക്ക് ഏതാണ്ട് അടുത്ത് വരെ ഓഫർ ചെയ്തു കഴിഞ്ഞു
ടോട്ടൻഹാമും ഫാബിയോ പാരറ്റീസിയും ലൗടാരോ മാർട്ടിനെസിൽ താൽപ്പര്യമുള്ളതായി റിപോർട്ടുകൾ വരുന്നതിനാൽ താരത്തെ സമീപിച്ചവരിൽ യുവേഫ ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവും സാധ്യത കല്പിക്കുന്ന ടീം എന്ന നിലയിൽ ആഴ്‌സനലിനെ മറികടന്നുകൊണ്ട് സൈനിങ് ഉറപ്പിക്കാൻ അത്ലറ്റികോ മാഡ്രിഡിന് കഴിയും എന്നത് വസ്തുതയാണ്
ഓഫർ ചെയ്ത തുകക്ക് താരത്തെ കൈമാറാൻ ഒരുക്കമല്ലെങ്കിൽ ഫിയോറെന്റീന ജേഴ്സിയിൽ ഒരു സീസൺ കൂടി സെർബിയൻ താരം കളിച്ചേക്കും