ചെകുത്താൻ കോട്ടയുടെ ഇളകിയാടുന്ന പ്രതിരോധത്തിന് ഫ്രഞ്ച് കരുത്തു നൽകുവാൻ അവർ റയൽ മാഡ്രിഡിൽ നിന്ന് കൊണ്ടുവന്ന പ്രതിരോധ ഭടൻ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ സെന്റർ ബാക്ക് റാഫേൽ വരാനെ മാഞ്ചസ്റ്ററിൽ ഇന്ന്
വൈദ്യ സംഘത്തിൻറെ മെഡിക്കൽ പരിശോധനകൾക്ക് വിധേയമാക്കും.
താരം കഴിഞ്ഞ ആഴ്ച തന്നെ മാഞ്ചസ്റ്ററിൽ എത്തിയിരുന്നു എങ്കിലും ഇന്നാണ് ഏകാന്തവാസം പൂർത്തിയാക്കിയത്. ഇന്ന് കൊറോണ പരിശോധന നടത്തിയ ശേഷം വരാനെക്ക് ക്വാറന്റൈനിൽ നിന്ന് പുറത്ത് വരാൻ സാധിക്കും.
യുണൈറ്റഡുമായി ധാരണയിലെത്തിയ ശേഷവും റയൽമാഡ്രിഡ് ക്യാമ്പിൽ പരിശീലനം തുടർന്നുകൊണ്ടിരുന്നു താരത്തിന് നാളെ മുതൽ പുതിയ ടീമിനൊപ്പം പരിശീലനം നടത്താൻ സാധിക്കും.
അതുകൊണ്ട് തന്നെ നാളെ തന്നെ കരാർ ഒപ്പുവെക്കാൻ വരാനെ ആഗ്രഹിക്കുന്നു. ഇന്ന് മെഡിക്കൽ പൂർത്തിയാക്കുക ആണെങ്കിൽ ഇന്ന് തന്നെ വരാനെയുടെ അനൗൺസ്മെന്റ് വീഡിയോ ഷൂട്ട് ചെയ്യും. നാളെ തന്നെ ഔദ്യോഗിക പ്രഖ്യാപനവും വരും.
ലീഡ്സ് യുണൈറ്റഡിന് എതിരായ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ഇറങ്ങാൻ ആണ് താരം ശ്രമിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയുമായി ധാരണയിലെത്തിയ ശേഷവും റയൽമാഡ്രിഡ് ടീമിനൊപ്പം പരിശീലനം മുടങ്ങാതെ നടത്തിയ കഠിനാധ്വാനിയായ ഈ പ്രതിരോധനിര താരം മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയുടെ മുന്നോട്ടുള്ള കുതിപ്പിന് വളരെ വലിയ ഒരു മുതൽക്കൂട്ടായിരിക്കും.