ഇന്ത്യൻ കാൽപന്ത് പ്രേമികൾക്ക് ഇത് ആത്മാഭിമാനത്തിന്റെ നിമിഷം. തൻറെ ദീർഘകാല സ്വപ്നങ്ങൾ പൂവണിയിച്ചുകൊണ്ട് മുൻ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനും നിലവിലെ എ ടി കെ മോഹൻ ബഗാൻ താരവുമായ സന്ദേശ് ജിങ്കൻ ക്രൊയേഷ്യൻ ക്ലബ്ബിനുവേണ്ടി പന്തു തട്ടാൻ യൂറോപ്പിലേക്ക് പറക്കുകയാണ്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി അവശേഷിക്കുന്ന അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമം കുറിച്ചു കൊണ്ടാണ് ജിങ്കൻ യൂറോപ്പിലേക്ക് പറക്കുന്ന വിവരം പ്രഖ്യാപിച്ചത്. ക്രൊയേഷ്യൻ ഫുട്ബോൾ ലീഗിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ HNX സെബിന്നികുമായി സന്ദേശ് ജിങ്കൻ ധാരണയിൽ എത്തി എന്ന റിപ്പോർട്ട് ഇന്നലെ അർദ്ധരാത്രിയോടെയാണ് ലഭിച്ചത്
ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത സ്ഥിതീകരിച്ചത്. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എടികെ മോഹൻബഗാന്റെ താരമാണ് അദ്ദേഹം. വളരെ നേരത്തെ തന്നെ താരത്തെയും ചില യൂറോപ്യൻ ക്ലബ്ബുകളേയും ബന്ധപ്പെടുത്തി സംസാരങ്ങളും അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.
- സന്ദേശ് ജിങ്കന് മൂന്ന് യൂറോപ്യൻ ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ
- സന്ദേശ് ജിങ്കൻ ദിവസങ്ങൾക്കുള്ളിൽ ക്രൊയേഷ്യൻ ക്ലബ്ബിലേക്ക് പറക്കുമെന്ന് റിപ്പോർട്ട്
മുൻപ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ താരമായിരുന്ന ഇദ്ദേഹത്തിനെ യൂറോപ്യൻ ക്ലബ്ബുകളുമായി ബന്ധപ്പെടുത്തിയുണ്ടായ ചർച്ചകൾക്കുശേഷം ആയിരുന്നു അദ്ദേഹം ബ്ലാസ്റ്റേഴ്‌സ് വിട്ട് എടികെ മോഹൻബഗാനിലേക്ക് പാലായനം ചെയ്തത്.
ചണ്ഡീഗഡിൽ നിന്നും ആരും അറിയപ്പെടാത്ത ഒരു താരമായി ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയ താരത്തിനെ ഇന്ന് ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന താരങ്ങളിൽ ഒരാൾ ആക്കി വളർത്തിയെടുത്തതിൽ കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിനും അതിനു ശക്തമായ ആരാധകർ വൃന്ദത്തിനുമുള്ള പങ്കിനെ എഴുതിത്തള്ളാൻ കഴിയില്ല. അത്രയധികം പിന്തുണ അവർ അദ്ദേഹത്തിന് നൽകിയിരുന്നു.
മലയാളി ഫുട്ബോൾ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഇദ്ദേഹം വളരെയധികം സ്നേഹവായ്പോടെ അവർ അദ്ദേഹത്തെ പടനായകനെന്ന് ആയിരുന്നു വിളിച്ചത്