2017 – 2018 സീസണിൽ നെയ്മർ താൻ മെസ്സിയുടെ നിഴലിൽ ആണ് എന്നൊരു തോന്നലിൽ നിന്ന് പുറത്ത് കടക്കാൻ ആണ് ബാഴ്സയിൽ നിന്ന് പോയത്. സ്വന്തമായിട്ട് പെരെടുക്കാനും തനിക്ക് സ്വന്തമായിട്ട് ഒരു മേൽ വിലാസം ഉണ്ടാക്കാനുമാണ് നെയ്മർ PSG യിൽ അന്ന് ചേർന്നത്.
മെസ്സി ടീമിൽ നിന്ന് പോകരുത് എന്ന് അന്ന് ആവർത്തിച്ചു പറഞ്ഞിട്ടും നെയ്മർ അതനുസരിക്കാതെ ടീം വിടുകയാണ് ചെയ്തത്. നെയ്മറും , PSG ക്ലബ് അധികൃതരും പത്താം നമ്പർ ജഴ്സി മെസ്സിയ്ക്ക് നൽകാമെന്ന് പറഞ്ഞിട്ടും മെസ്സി അത് സന്തോഷ പൂർവം നിരസിക്കാണ് ചെയ്തത്.

നെയ്മർ 4 വർഷമായി അണിഞ്ഞ ജഴ്സി താൻ വാങ്ങി നെയ്മറിന് ഇനി ചെറുതായിട്ടെങ്കിലും മനസിൽ ഒരു നീരസം തോന്നേണ്ട എന്നും മെസ്സി കരുതിയിട്ടാണ്ടാകും. മാത്രവുമല്ല മെസ്സി ബാഴ്സയിൽ 2003 ൽ അരങ്ങേറുന്ന സമയത്ത് ധരിച്ച ജഴ്സിയാണ് നമ്പർ 30 , പിന്നീടത് നമ്പർ 19 ആയ് … പിന്നീട് നമ്പർ 10 അതും ഒരു കാരണമായിരിക്കാം.
ക്ലബ് ഓഫർ ചെയ്തിട്ടും പത്താം നമ്പർ ജഴ്സി നിരസിക്കാൻ മറ്റേത് പ്ലയർക്ക് കഴിയും .. അവിടെയാണ് മെസ്സിയുടെ മഹത്വം.
NB – 10 നമ്പർ ജഴ്സി കിട്ടിയില്ല എന്ന് കരുതി മെസ്സി ഫാൻസ് നിരാശരാകേണ്ട. മെസ്സി അത് നിരസിച്ചതാണ്. ഇനി ജഴ്സിയുടെ നമ്പർ കാര്യത്തിൽ അങ്ങനെ വിഷമിക്കേണ്ട കാര്യമൊന്നുമില്ല . ജഴ്സിയുടെ കാര്യത്തിൽ സംഭവിച്ച സത്യം ഇതാണ് …