in ,

ജിങ്കന് പകരക്കാരനായി എടികെ ലക്ഷ്യംവെക്കുന്നതും മറ്റൊരു ബ്ലാസ്റ്റേഴ്സ് താരത്തിനെ.

KBFC TEAM [ISL]

മുൻ കേരള ബ്ലാസ്റ്റേഴ്സ് കാരവും എടികെ മോഹൻബഗാൻ താരവുമായ സന്ദേശ് ജിങ്കൻ ക്രൊയേഷ്യൻ ക്ലബ്ബായ HNK സെന്നിബിക്കുമായി കാരറിലെത്തിയത്തിനെ തുടർന്ന് ATK മോഹൻ ബഗാന് ഇനി ജിങ്കന്റെ സേവനം ലഭ്യമാകില്ല എന്ന് ഉറപ്പായി.

അദ്ദേഹത്തിന് ചേർന്ന ഒരു പകരക്കാരനെ കണ്ടെത്താൻ ശ്രമിക്കുന്ന എടികെ മോഹൻബഗാൻ, കേരള ബ്ലാസ്റ്റേഴ്സിന്റെ പഴയ സമീപനത്തിലാണ് എത്തിച്ചേർന്നിരിക്കുന്നത്. മുൻപൊരിക്കൽ ഒരു യൂറോപ്യൻ ക്ലബ് താരവുമായി അടുത്തു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നു നടന്നതിനുശേഷം കേരളാ ബ്ലാസ്‌റ്റേഴ്‌സിൽ നിന്നും ജിങ്കൻ പോയത് എടികെ മോഹൻബഗാനിലേക്ക് ആയിരുന്നു.

അന്ന് സന്ദേശ് ജിങ്കൻ എന്ന കേരള ബ്ലാസ്റ്റേഴ്സ് നായകൻറെ അഭാവം പരിഹരിക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് സമീപിച്ചത് ഇന്ത്യൻ താരമായ രാജു ഗെയ്ക്വാദ് എന്ന് പ്രതിരോധനിര താരത്തെ ആയിരുന്നു. ഇപ്പോൾ ജിങ്കൻ എടികെയും വിടുമ്പോൾ അവരും ആശ്രയിക്കുന്നത് മറ്റാരെയും അല്ല പണ്ട് ബ്ലാസ്റ്റേഴ്സിന്റെ അഭയസ്ഥാനം ആയ രാജുവിൽ തന്നെയാണ് അവർ എത്തി നിൽക്കുന്നത്.

Raju Gaikwad in KBFC [ISL]

മഹാരാഷ്ട്ര സ്വദേശിയായ ഈ മുൻ ഇന്ത്യൻ സെൻറർ ബാക്ക് ആ സീസണിൽ കേരള സ്റ്റേറ്റ് കേരള പ്രതിരോധത്തിൽ ഇളകാത്ത പാറപോലെ ഉറച്ചുനിന്നു ജിങ്കന്റെ അഭാവം കേരള ബ്ലാസ്റ്റേഴ്സിനെ ഒട്ടും അറിയിച്ചില്ല. നിലവിൽ എസ് സി ഈസ്റ്റ് ബംഗാളിന്റെ താരമാണ് രാജു ഗെയ്‌ക്വാദ്.

ടാറ്റാ അക്കാദമിയിൽ കൂടിയായിരുന്നു ഈ തരം കളി പഠിച്ചു വന്നത്. മെയിൻ സെൻറർ ബാക്ക് ആയും ലെഫ്റ്റ് ബാക്ക് ആയും ഡിഫൻസീവ് മിഡ്ഫീൽഡർ ആയും കളിക്കാൻ കഴിയുന്ന ഒരു യൂട്ടിലിറ്റി പ്രതിരോധനിര താരം ആണ് ഇദ്ദേഹം.

സുദീർഘമായ ഒരു ക്ലബ്ബ് കരിയർ അവകാശപ്പെടാനുള്ള അദ്ദേഹം ഇന്ത്യയിലെ ഒട്ടുമിക്ക മേജർ ക്ലബ്ബുകളും കരാറുകളിൽ എത്തിയിട്ടുണ്ട്.

എന്തുകൊണ്ട് ലയണൽ മെസ്സി മുപ്പതാം നമ്പർ തിരഞ്ഞെടുത്തു…

പി എസ് ജിയിലെ തൻറെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും പറ്റി ലയണൽ മെസ്സി പറയുന്നു