കേരള ബ്ലാസ്റ്റേഴ്സിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് എത്തി, പിന്നീട് ഇന്ത്യൻ ഫുട്ബോളിന്റെ തന്നെ അഭിമാനമായി മാറിയ താരമാണ് സന്ദേശ് ജിങ്കൻ. ചണ്ഡീഗഡിൽ നിന്നും ഒരു യുവതാരമായി ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയ ശേഷം പിന്നീട് ആരാധകരുടെ ഹൃദയം കവർന്നു കൊണ്ട് വളർച്ചയുടെ പടവുകൾ കയറി മുന്നോട്ട് പോയ ഇന്ത്യൻ താരമാണ് സന്ദേശ് ജിങ്കൻ. ആദ്യം ബ്ലാസ്റ്റേഴ്സിന്റെ നായകനും പിന്നീട് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നായകനും വരെയായി, തെക്കിന്റെ പടനായകനെന്ന് ആരാധകർ സ്നേഹത്തോടെ വിളിച്ച സന്ദേശ് ജിങ്കൻ.
ബ്ലാസ്റ്റേഴ്സ് വിട്ട് ATK മോഹൻബഗാനിലേക്ക് പോയ ജിങ്കൻ ഇപ്പോൾ എടികെ മോഹൻബഗാനും വീട്ട് യൂറോപ്പിലേക്ക് പറക്കുന്നു എന്നാണ് നിലവിൽ കിട്ടുന്ന വാർത്തകൾ. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിന്റെ നെടുംതൂണായിരുന്ന ജിങ്കന് മുമ്പ് വിദേശത്ത് നിന്നും ഒരു ഓഫർ വന്നപ്പോൾ ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്യുകയായിരുന്നു.
പിന്നെയാണ് താരത്തെ കോടികൾ കൊടുത്ത് ഐ ടി കെ സ്വന്തമാക്കിയത്. പിന്നീട് അവരുടെ പ്രതിരോധത്തിൽ ഇളകാത്ത പാറയായി പ്രവർത്തിച്ച താരം കൂടിയായിരുന്നു മലയാളികളുടെ സ്വന്തം തെക്കിന്റെ നായകൻ. ജിങ്കന്റെ ദീർഘകാല സ്വപ്നങ്ങളിൽ ഒന്നാണ് യൂറോപ്യൻ ക്ലബുകൾക്ക് വേണ്ടി കളിക്കുക എന്നത് ഇപ്പോൾ ആ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള സമയമായി എന്നാണ് കിട്ടുന്ന വിവരങ്ങൾ.
നിലവിൽ താരത്തിന് മൂന്ന് വിദേശ ക്ലബ്ബുകളിൽകളിൽ നിന്നും ഓഫർ ഉണ്ടെന്നാണ് വാർത്ത. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് താരത്തിന് ഓസ്ട്രേലിയ ക്രൊയേഷ്യ ഗ്രീസ് എന്നീ രാജ്യങ്ങളിലെ ക്ലബ്ബുകളിൽ നിന്നാണ് ഓഫറുകൾ ഉള്ളത്. മോഹൻബഗാനുമായി നിലവിലുള്ള കരാറിലെ വ്യവസ്ഥകൾ അനുസരിച്ച് വിദേശ ക്ലബ്ബുകളിൽ നിന്നും ക്ഷണം വന്നാൽ താൻ അങ്ങോട്ട് പോകും എന്നൊരു വ്യവസ്ഥ ജിങ്കൻ വെച്ചിട്ടുണ്ടെന്നാണ് കിട്ടുന്ന പ്രാഥമിക വിവരം.
- സുനിൽ ഛേത്രിയുടെ ജന്മദിനം ഇനി ഫുട്ബോൾ ദിനമായി ആചരിക്കും
- ഛേത്രിയുടെ കരിയറിലെ ഏറ്റവും മികച്ച ഗോളുകൾ ഒരുമിച്ചു ചേർത്ത് ഛേത്രിക്കുള്ള സമ്മാനം
നേരത്തെ ജിങ്കൻ ബ്ലാസ്റ്റേഴ്‌സിൽ കളിക്കുന്ന സമയത്ത് അദ്ദേഹത്തിന് യൂറോപ്യൻ ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ വന്നിട്ടുണ്ട് എന്ന് ഇതുപോലെ ഒരു വാർത്ത പരന്നിരുന്നു. ആ വാർത്തയെ തുടർന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് താരത്തിനെ റിലീസ് ചെയ്തതും. അങ്ങനെ ആയിരുന്നു ATK മോഹൻബഗാൻ താരത്തിനെ റാഞ്ചുന്നതുമായിമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ ഉണ്ടായത്.
ജിങ്കന് പുതിയ യൂറോപ്യൻ ഓഫറുകൾ ലഭിക്കുമ്പോൾ കേരളബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഓർമകൾ പിന്നോട്ട് പോകുന്നത് ആ പഴയ സംഭവങ്ങളിലേക്ക് ആണ്. ഏതായാലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിക്കാൻ കഴിഞ്ഞ താരമാണ് അദ്ദേഹം. 2014-ലെ ആദ്യ സീസണിൽ തന്നെ ഇന്ത്യൻ സൂപ്പർ ലീഗ് എമർജിങ് പ്ലെയർ പുരസ്കാരം നേടിയ താരമായി ആയിരുന്നു ഇന്ത്യൻ ഫുട്ബോളിലേക്ക് താരം തന്റെ വരവറിയിച്ചത്.