in

ക്രിസ്റ്റ്യാനോ റൊണാൾഡോയും റൊണാൾഡീഞ്ഞോയും പ്രിയപ്പെട്ടവർ ബ്രസീലിന്റെ യുവതാരം പറയുന്നു

Brazil Team Tokyo Olympics

ഫുട്ബോളിന്റെ കാര്യത്തിൽ പ്രതിഭകൾക്ക് ഒട്ടും പഞ്ഞമില്ലാത്ത നാടാണ് ബ്രസീൽ. മറ്റെല്ലാ ടീമുകൾക്കും ഒരുപക്ഷേ ഒരിക്കലെങ്കിലും പ്രതിഭാ ധാരാളിത്തം കുറഞ്ഞുപോകുന്ന ഒരു അവസ്ഥ, അല്ലെങ്കിൽ ഒരു പ്രതിസന്ധി ഉണ്ടായിരിക്കാം. പക്ഷേ ബ്രസീലിന്റെ കാര്യം വരുമ്പോൾ അവിടെ എല്ലാ തലമുറയിലും എല്ലാ കാലഘട്ടത്തിലും പ്രതിഭാധനരായ നിരവധി താരങ്ങളുണ്ട്. ബ്രസീലിയൻ ജനതയുടെ രക്തത്തിൽ പോലും കാൽപന്തിന്റെ ലഹരി അലിഞ്ഞിട്ടുണ്ട് എന്നുവേണം കരുതാൻ.

നിലവിൽ ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ബ്രസീലിയൻ ഫുട്ബോൾ ടീമിന്റെ കാര്യം എടുത്തു നോക്കിയാൽ തന്നെ അത് വ്യക്തമാണ്. ടീമിനെ നയിക്കുന്നത് ടീമിലെ ഏറ്റവും സീനിയർ താരങ്ങളിൽ ഒരാളായ ഡാനി അൽവസ്. ടീമിൽ കളിച്ചു തിമിർക്കുന്നത് വളരെ പ്രായം കുറഞ്ഞ യുവതാരങ്ങൾ. ഇതുതന്നെയാണ് ബ്രസീലിന്റെ പ്രതിഭാ ധാരാളിത്തത്തിന്റെ ഏറ്റവും മികച്ച തെളിവ്.

Antoy Santos [FIFA]

എല്ലാ തലമുറയിലും അവർക്ക് മികച്ച താരങ്ങൾ ഉണ്ട് ഇതുവരെ ദേശീയ ടീമിലിടം പിടിക്കാൻ പോലും കഴിഞ്ഞിട്ടില്ലാത്ത നിരവധി പ്രതിഭാധനരായ പ്രാദേശിക താരങ്ങൾ ഇനിയുമുണ്ട് ബ്രസീലിയൻ മണ്ണിൽ. നിലവിൽ ബ്രസീലിന്റെ ഒളിമ്പിക്സ് ഫുട്ബോൾ ടീമിലെ മികച്ച താരങ്ങളിലൊരാളാണ് ആന്റണി സാൻഡോസ്. 20 വയസ്സ് മാത്രം പ്രായമുള്ള താരം വളരെ മികച്ച പ്രകടനമാണ് ഒളിമ്പിക്സിൽ ബ്രസീലിന് വേണ്ടി കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

ഫിഫ.കോമിന് നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹത്തിന് പ്രിയപ്പെട്ട താരങ്ങളെ പറ്റി ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇപ്രകാരമായിരുന്നു. താരത്തിന് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ഒരു അഭിമുഖത്തിൽ പങ്കെടുത്താൽ കൊള്ളാമെന്നും, വനിതാ ഫുട്ബോളിലെ ബ്രസീൽ ഇതിഹാസമായ മാർത്തയുമായി കുറച്ചുസമയം ഒന്ന് സ്വസ്ഥമായി സംസാരിച്ചാൽ കൊള്ളാമെന്നും.

ബ്രസീൽ ഇതിഹാസം റൊണാൾഡീഞ്ഞോയുമായി ചേർന്ന് അൽപസമയം പന്ത് ട്രിബിൾ ചെയ്ത് കളിച്ചാൽ കൊള്ളാമെന്നുണ്ട് എന്നുമായിരുന്നു അദ്ദേഹത്തിൻറെ മറുപടി. നിലവിൽ ഡച്ച് ക്ലബ് അയാക്സിന്റെ വലതു വിങ്ങിലെ നിറസാന്നിധ്യമാണ് ഈ ബ്രസീലിയൻ താരം താരത്തിനു മേൽ കണ്ണു വച്ചുകൊണ്ട് യൂറോപ്പിലെ നിരവധി വമ്പന്മാർ വല വീശാൻ തയ്യാറെടുത്തു നിൽക്കുകയാണ്.

കാത്തിരിപ്പിനൊടുവിൽ ലയണൽ മെസ്സി ബാഴ്സലോണയുമായി കരാർ ഒപ്പുവച്ചു

സന്ദേശ് ജിങ്കന് മൂന്ന് യൂറോപ്യൻ ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ