in

20 വയസ്സുള്ള ബ്രസീലിയൻ താരം കേരളത്തിലേക്ക്, ബ്ലാസ്റ്റേഴ്‌സിലേക്കല്ല

young brazilian to kerala

മലയാളി ഫുട്ബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തി മാർക്കസ് മർഗ്ഗല്ലോയുടെ പുതിയ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. 20 വയസ്സുകാരനായ ഒരു ബ്രസീലിയൻ താരത്തിനെ കേരളത്തിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾ ഒരു ക്ലബ്ബ് ഏതാണ്ട് പൂർത്തിയാക്കിയിരിക്കുകയാണ്. എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.

ഇന്ത്യൻ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച സൈനിങ് ആയിരിക്കും ഈ 20കാരന്റെയെന്നാണ് മാർക്കസ് നൽകുന്ന സൂചനകൾ. കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ഈ ഒരു വാർത്ത വന്നതോടുകൂടി ആവേശത്തിന്റെയും ആകാംക്ഷയുടെയും ആശയക്കുഴപ്പത്തിന്റെയും കൊടുമുടിയിലാണ്.

young brazilian to kerala

സാധാരണ ഫുട്ബോൾ പ്രേമികളെ സംബന്ധിച്ചിടത്തോളം തീർത്തും അവിശ്വസനീയമായ വിവരങ്ങളാണ് ഇപ്പോൾ മർക്കസിൽ നിന്നും ലഭ്യമായിക്കോണ്ടിരിക്കുന്നത്. യുവേഫ ക്ലബ്ബ് കോമ്പറ്റീഷനിൽ വിജയിച്ച ഒരു ടീമിന്റെ റഡാറിൽ കൂടെ ഉണ്ടായിരുന്ന താരമാണ് കേരളത്തിലേക്ക് വരാൻ പോകുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.

ഞങ്ങൾക്ക് കിട്ടുന്ന റിപ്പോർട്ട് അനുസരിച്ച് കേരള യൂണൈറ്റഡ് എഫ് സി എന്ന യൂണൈറ്റഡ് ഗ്രൂപ്പിന് കീഴിലുള്ള ക്ലബ്ബിലേക്ക് ആണ് ബ്രസീലിയൻ താരം വരാൻ പോകുന്നത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ അറിയാൻ കഴിയുന്നത്.

നേരത്തെ താരം ബ്ലാസ്റ്റേഴ്സിലേക്ക് എന്ന സോഷ്യൽ മീഡിയയിലെ പ്രചാരണവുമായി ബന്ധപ്പെട്ടുണ്ടായ തെറ്റിദ്ധാരണ മൂലം ബ്രസീലിയൻ താരം താരം ബ്ലാസ്റ്റേഴ്‌സിലേക്ക് എന്ന തലക്കെട്ടിൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു അതിൽ നിർവ്യാജമായ ഖേദം ഞങ്ങൾ പ്രകടിപ്പിക്കുകയാണ്.

ഇന്ത്യയ്ക്ക് പുറത്ത് യുണൈറ്റഡ് ഗ്രൂപ്പിനെ പോലെ ശക്തമായ വേരോട്ടമുള്ള ഏതെങ്കിലും ഗ്രൂപ്പുകളുമായി ബന്ധമുള്ള ഒരു ക്ലബ്ബ് കേരള യൂണൈറ്റഡ് അല്ലാതെ മറ്റൊന്നും ഇല്ല എന്നത് കൊണ്ട് യുക്തി സഹമായി ചിന്ദിച്ചാൽ പോലും മനസിലാക്കാൻ കഴിയുന്നതായിരുന്നു.

20 വയസ്സുള്ള ബ്രസീലിയൻ താരം കേരളത്തിലേക്ക് എന്ന് മാർക്കസിന്റെ പ്രഖ്യാപനം അമ്പരപ്പ് മാറാതെ ആരാധകർ

എരിതീയിൽ എണ്ണ ഒഴിച്ചു കൊണ്ട് ഇംഗ്ലീഷ് നായകൻ വിട്ടുനിൽക്കുന്നു, ചോദ്യശരങ്ങൾ മുന്നിൽ ക്ലബ്ബ് തലകുനിക്കുന്നു