in

20 വയസ്സുള്ള ബ്രസീലിയൻ താരം കേരളത്തിലേക്ക് എന്ന് മാർക്കസിന്റെ പ്രഖ്യാപനം അമ്പരപ്പ് മാറാതെ ആരാധകർ

Brazil youth team

മലയാളി ഫുട്ബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തി മാർക്കസ് മർഗ്ഗല്ലോയുടെ പുതിയ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. 20 വയസ്സുകാരനായ ഒരു ബ്രസീലിയൻ താരത്തിനെ കേരളാ ടീം തങ്ങളുടെ ക്യാമ്പിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾ ഏതാണ്ട് പൂർത്തിയാക്കിയിരിക്കുകയാണ്. എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.

കേരളത്തിൽ നിന്നുള്ള ക്ലബ്ബ് എന്നാണ് മാർകസ് പറഞ്ഞിരിക്കുന്നത് കേരളത്തിൽ നിന്നും മറ്റൊരു ഓപ്ഷൻ ആയി വരികയാണെങ്കിൽ അത് ഗോകുലം അതുമല്ലെങ്കിൽ കേരളാ യൂണൈറ്റഡ് മാത്രമായിരിക്കും പക്ഷേ നിലവിലെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പികൽപ്പിക്കുന്നത് ബ്ലാസ്റ്റേഴ്സിന് തന്നെയാണ്.ഇന്ത്യൻ സൂപ്പർ ലീഗ് കണ്ട ഏറ്റവും മികച്ച സൈനിങ് ആയിരിക്കും ഈ 20കാരന്റെയെന്നാണ് മാർക്കസ് നൽകുന്ന സൂചനകൾ. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഈ ഒരു വാർത്ത വന്നതോടുകൂടി ആവേശത്തിന്റെയും ആകാംക്ഷയുടെയും ആശയക്കുഴപ്പത്തിന്റെയും കൊടുമുടിയിലാണ്.

20 years old player to kerala

സാധാരണ ഫുട്ബോൾ പ്രേമികളെ സംബന്ധിച്ചിടത്തോളം തീർത്തും അവിശ്വസനീയമായ വിവരങ്ങളാണ് ഇപ്പോൾ മർക്കസിൽ നിന്നും ലഭ്യമായിക്കോണ്ടിരിക്കുന്നത്. യുവേഫ ക്ലബ്ബ് കോമ്പറ്റീഷനിൽ വിജയിച്ച ഒരു ടീമിന്റെ റഡാറിൽ കൂടെ ഉണ്ടായിരുന്ന താരമാണ്  വരാൻ പോകുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.

ആത്മാർത്ഥമായി പറയുകയാണെങ്കിൽ ആവേശം ക്ലബ് ടീമിന് പോലും മാർക്കസിന്റെ ഈ ട്വീറ്റ് വിശ്വസിക്കാൻ വളരെയധികം പ്രയാസം ഉണ്ട്. ഇത്തരത്തിൽ വലിയ പ്രൊഫൈൽ ഉള്ള ഒരു താരം ഇവിടേക്ക് ഇരുപതാം വയസ്സിൽ എത്തും എന്നത് ഒട്ടും വിശ്വാസയോഗ്യമായ കാര്യമല്ല.

കേൾക്കുമ്പോൾ ഒട്ടും വിശ്വാസയോഗ്യമായ ഒരു വിവരം അല്ല ഇത് എങ്കിലും ഞങ്ങളെ ഇത് റിപ്പോർട്ട് ചെയ്യാൻ പ്രേരിപ്പിച്ചിരിക്കുന്നത് ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഏറ്റവും വിശ്വാസയോഗ്യമായ വിവരങ്ങൾ മാത്രം നൽകിയിട്ടുള്ള മാർക്കസിൽ നിന്നും ആണ് ഇത്തരമൊരു പ്രഖ്യാപനം വന്നത് എന്ന വസ്‌തുതയാണ്. റിപ്പോർട്ടിന്റെ ആധികാരികത നിങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്തു നോക്കി ഉറപ്പിക്കാവുന്നതാണ്.

തിടുക്കപ്പെട്ട് തയ്യാറാക്കിയ റിപ്പോർട്ടാണിത് തലക്കെട്ടിൽ സൂചിപ്പിച്ചതുപോലെ ബ്ലാസ്റ്റേഴ്സ് അല്ലാ താരവുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത് മറ്റൊരു ക്ലബ്ബായ കേരള യൂനൈറ്റഡ് ആണെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ

പ്രിത്വിഷായ്ക്കും സൂര്യ കുമാർ യാദവിനും കോവിഡ് നെഗറ്റീവ് ആയി ഉടൻ തന്നെ ഇരുവരും ഇംഗ്ലണ്ടിലേക്ക് പറക്കും

20 വയസ്സുള്ള ബ്രസീലിയൻ താരം കേരളത്തിലേക്ക്, ബ്ലാസ്റ്റേഴ്‌സിലേക്കല്ല