in

ബ്ലാസ്റ്റേഴ്സ് താരം ഹക്കു വായ്പ അടിസ്ഥാനത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി യിലേക്ക് പോകും എന്ന് ശക്തമായ അഭ്യൂഹം

Hakku KBFC

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മലയാളി പ്രതിരോധനിര താരം അബ്ദുൽ ഹക്കു നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് പോകുന്നു എന്ന അഭ്യൂഹങ്ങൾ വളരെ ശക്തമായി തന്നെ നിലനിൽക്കുകയാണ്.

മലയാളി താരമായ അബ്ദുൽ ഹക്കു ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരവറിയിച്ചത് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ കൂടിത്തന്നെയായിരുന്നു. പിന്നീട് കേരളബ്ലാസ്റ്റേഴ്സ് അദ്ദേഹത്തിനെ സൈൻ ചെയ്യുകയായിരുന്നു. പ്രതിരോധത്തിൽ ഇളകാത്ത പാറപോലെ ഉറച്ചു നിൽക്കുന്നത് ഈ താരത്തിന് ഒരു പ്രത്യേക സവിശേഷതയായിരുന്നു.

ഒന്നിലധികം സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഭാഗമായിരുന്നു താരം എങ്കിലും വേണ്ടത്ര അവസരം അദ്ദേഹത്തിന് ലഭിച്ചുവോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ സമ്മതിക്കേണ്ടി വരും. അതേസമയം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയിൽ കളിക്കുന്ന സമയത്ത് താരത്തിന് മതിയായ സമയം അവർ അനുവദിച്ചിരുന്നു.

Hakku KBFC

എല്ലാ സീസണുകളിലും വിദേശ പ്രതിരോധനിര താരങ്ങളുടെ സൈനിങ്ങിന് കേരള ബ്ലാസ്റ്റേഴ്സ് പ്രാധാന്യം നൽകുന്നത് കൊണ്ട് ഹക്കുവിനെ പോലെയുള്ള താരങ്ങൾക്ക് മതിയായ അവസരം പ്ലെയിങ് ഇലവനിൽ ലഭിക്കുന്നില്ല എന്നത് വളരെ സങ്കടകരമായ ഒരു വസ്തുത തന്നെ ആണ്.

ബ്ലാസ്റ്റേഴ്‌സിൽ പലപ്പോഴും കിട്ടിയ അവസരങ്ങളിലെല്ലാം അദ്ദേഹം മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. എന്നിട്ട് പോലും വിദേശ താരങ്ങൾക്ക് പിന്നിൽ രണ്ടാമനെ പോലെ ഊഴം കാത്തിരിക്കേണ്ട ഗതികേട് ആയിരുന്നു ഹക്കുവിന് ഉണ്ടായിരുന്നത്.

ലോൺ അടിസ്ഥാനത്തിൽ മലയാളിതാരം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയിലേക്ക് പോകും എന്ന അഭ്യൂഹങ്ങൾ വളരെ ശക്തമായി അന്തരീക്ഷത്തിൽ നിൽക്കുമ്പോഴും ഇതുവരെയും ഔദ്യോഗികമായി ഒരു രേഖ പോലും ഇത് സംബന്ധിച്ചതായി പുറത്തേക്ക് വന്നിട്ടില്ല. കേരളാ ബ്ലാസ്റ്റേഴ് എഫ് സിയുടെ ഈ സീസണിലെ ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ എല്ലാം വളരെ നിഗൂഢത ഉള്ളതിനാൽ ഈ റിപ്പോർട്ട് വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും പ്രയാസമുണ്ട്.

ഹോക്കിയിൽ ചരിത്രം കുറിച്ചുകൊണ്ട് ഇന്ത്യയുടെ വീരഗാഥ പുരുഷ വനിതാ ടീമുകൾ ഒരേസമയം സെമിയിൽ പ്രവേശിക്കുന്നത് ഇത് ചരിത്രത്തിലാദ്യം

മറന്നുപോകരുത് പ്രതിരോധത്തിന് കോട്ടകെട്ടിയ ഈ രണ്ട് വൻമതിലുകൾ