ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വന്ന വരവിൽ തന്നെ ഗോളടി മേളം നടത്തിയ സ്പാനിഷ് താരമായിരുന്നു ഫെറാൻ കൊറോ. എഫ് സി ഗോവക്ക് വേണ്ടി വളരെ മനോഹരമായി കളിച്ച അദ്ദേഹം ഗോവയുടെ ജാതകം മാറ്റി എഴുതി എന്നു പറഞ്ഞാൽ പോലും തെറ്റില്ല. അതുവരെ ഗോവയെ നേരിടാൻ ഒരു ടീമിന് പോലും ഭയം ഇല്ലായിരുന്നു.
എന്നാൽ ഫെറാൻ കോറോ എത്തിയതോടെ കളി മാറി. ഗോവ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആക്രമിച്ചു കളിക്കുന്ന ടീമായി മാറി. കൊറോയുടെ ബൂട്ടിന്റെ ചൂടറിയാത്ത ടീമുകൾ അന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ വളരെ വിരളമായിരുന്നു.
കളിക്കളത്തിൽ തന്റെ മുന്നിൽ വീണു കിട്ടുന്ന നേരിയ അവസരങ്ങൾ പോലും ഗോളിലേക്ക് വഴിതിരിച്ചുവിടാനുള്ള കോറോടെ കഴിവ് ഇന്ത്യൻ സൂപ്പർ ലീഗിൽ കൂടി ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ ഏറെ കണ്ടനുഭവിച്ചതാണ്. സ്പെയിന്റെ അണ്ടർ 17, അണ്ടർ 19, അണ്ടർ 20 പ്രായ വിഭാഗങ്ങളിൽ ദേശീയ ജേഴ്സി അണിഞ്ഞ താരം കൂടിയാണ് ഇദ്ദേഹം. പിന്നീട് കാറ്റലോണിയൻ പ്രവിശ്യക്ക് വേണ്ടിയും ഇദ്ദേഹം കളിച്ചിരുന്നു.
സ്പെയിനിലെ നിരവധി ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞ അദ്ദേഹം എസ്പാനിയോൾ മയ്യോർക്ക തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച ശേഷമായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വന്നത്. എഫ് സി ഗോവ യിലൂടെ ഇന്ത്യൻ മണ്ണിൽ എത്തിയതിനുശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോൾ എന്നതിന് പര്യായമായി പോലും കൊറോ എന്ന പദം മാറി തുടങ്ങിയിരുന്നു അത്രയധികം വിനാശകാരിയായ ഒരു മുന്നേറ്റനിര താരമായിരുന്നു ഈ സ്പാനിഷ് താരം.
- ഹൃദയത്തിൽ ആത്മവിശ്വാസത്തിന്റെ വൻമതിൽ കെട്ടിയ ബ്ലാസ്റ്റേഴ്സിന്റെ വല്യേട്ടൻ
- ബ്ലാസ്റ്റേഴ്സിന്റെ ചരിത്ര നായകൻ ആരോൺ ഹ്യൂസ്, ഒറ്റ സീസൺ കൊണ്ട് ഹൃദയങ്ങൾ കീഴടക്കിയൻ
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇടിമുഴക്കം സൃഷ്ടിച്ചതിനു ശേഷം തിരികെ സ്വന്തം നാട്ടിലേക്ക് മടങ്ങിയ കൊറോയെ ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വീണ്ടും എത്തിക്കുവാൻ രണ്ടു ക്ലബ്ബുകൾ തയ്യാറെടുക്കുന്നതായി ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ റഡാർ റിപ്പോർട്ട് ചെയ്തിരിക്കുന്നു .
നിങ്ങൾക്ക് റിപ്പോർട്ടിന്റെ ആധികാരികത ഇവിടെ ക്ലിക്ക് ചെയ്ത് പരിശോധിക്കാവുന്നതാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ നവാഗതരായ ഹൈദരാബാദ് എഫ് സിയും ഒഡിഷ എഫ് സിയും ആണ്. ഈ സ്പാനിഷ് താരത്തെ റാഞ്ചാൻ തയ്യാറെടുക്കുന്നത് എന്നാണ് ഈ സ്രോതസ്സിൽ നിന്നും കിട്ടുന്ന വിവരം. വിവരത്തിന്റെ ആധികാരികതയെ പറ്റി നിങ്ങൾക്ക് ഉറപ്പ് തരുവാൻ ആവേശം ക്ലബ്ബിന് കഴിയുകയില്ല. നിങ്ങൾക്ക് തന്നെ നേരിട്ട് മുകളിൽ സൂചിപ്പിച്ചിരിക്കുന്ന രീതിയിൽ അവിടെ ക്ലിക്ക് ചെയ്ത് ആധികാരികത പരിശോധിക്കാവുന്നതാണ്.