in

ലില്ലിക്കു ട്രോഫി ഡെസ് ചാമ്പ്യൻസ് കിരീടം

Neymar against Lillle

ലീഗ് വൺ കിരീടധാരണത്തിനു ശേഷം ട്രോഫി ഡെസ് ചാമ്പ്യൻസ് ഉം ലില്ലി ക്കു മുന്നിൽ അടിയറവു വെച്ച് PSG

പുത്തൻ പ്രതീക്ഷകളോടെ പുതു സീസണ് തുടക്കം കുറിച്ച PSG ക്കു പരാജയ തുടക്കം. കാലങ്ങളായി കയ്യടക്കി വെച്ച ലീഗ് വൺ കിരീടം കഴിഞ്ഞ സീസണിൽ ലില്ലിക്കു മുന്നിൽ അടിയറവു വെച്ച PSG ക്കു മറ്റൊരു നിരാശാജനകമായ തോൽവിയായി ഇന്നത്തെ മത്സരം.

lille

പന്തടക്കത്തിലും ചാൻസ് ക്രീയേഷനിലും മുന്നിട്ടു നിന്ന PSG ക്കു പക്ഷെ ഗോൾ കണ്ടെത്താൻ ആയില്ല. നെയ്മറും എംബപ്പേയും ഇല്ലാതെ ഇറങ്ങിയ PSG മുന്നേറ്റങ്ങളെ ശക്തമായി പിടിച്ചു കെട്ടിയ ലില്ലിക്കു മറ്റൊരു കിരീടധാരണത്തോടെ സീസണ് തുടക്കം കുറിക്കാം. പോർച്ചുഗൽ പ്രതിരോധ ഭടൻ നയിച്ച പ്രതിരോധ നിര പലപ്പോഴും PSG മുന്നേറ്റങ്ങൾക്ക് മുന്നിൽ പതറിയെങ്കിലും PSG യുടെ ഫിനിഷിങ് പോരായ്മ ലില്ലിക്ക് തുണയായി.

യ്യിൽമാസും ജോനാഥൻ ഡേവിസും നയിച്ച ലില്ലേ മുന്നേറ്റ നിരതന്നെയായിരുന്നു അവരുടെ കരുത്തു. യ്യിൽമാസ്‌ തൊടുത്ത ഫ്രീകിക്ക് PSG ഗോളിയെ ഒന്ന് പ്രതിരോധത്തിലാഴ്ത്തിലെങ്കിലും, ഗോൾ വല ഭേദിക്കാൻ ആയില്ല.

എന്നാൽ ആദ്യ പകുതിയുടെ 45ആം മിനുട്ടിൽ ഷെക്ക എടുത്ത ഒരു മിന്നൽ ഷോട്ടിന് PSG ഗോളി കെയ്‌ലർ നവാസിന് മറുപടി ഉണ്ടായിരുന്നില്ല. ആദ്യ പകുതിയിലെ ലീഡ് നിലനിർത്തിയ ലില്ലി PSG യുടെ സീസണിലെ ആദ്യ കിരീടം എന്ന മോഹത്തിന് വിലങ്ങു തടിയായി.

PSG യുടെ പുത്തൻ സൈനിങ്‌ ജോർജ് വൈനാൾഡാം കളത്തിൽ ഇറങ്ങിയെങ്കിലും തങ്ങളുടെ ടീമിന് വിജയം സമ്മാനിക്കുന്നതിൽ പരാജയപ്പെട്ടു.

എതിരാളികളെ വിറപ്പിച്ച കൊറോ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് മടങ്ങി വരുന്നതായി റിപ്പോർട്ട്

ഇന്ത്യൻ അണ്ടർ 23 ടീമിന്റെ പരിശീലന ക്യാമ്പ് ഈ മാസം ആരംഭിക്കും