in

ഇന്ത്യൻ അണ്ടർ 23 ടീമിന്റെ പരിശീലന ക്യാമ്പ് ഈ മാസം ആരംഭിക്കും

Igor Stimac in Indian Football Team

എ എഫ് സി അണ്ടർ 23 ചാമ്പ്യൻഷിപ്പ് തയ്യാറെടുപ്പുകൾക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന്റെ പരിശീലനക്യാമ്പ് ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കും. വളരെ മികച്ച ഒരു ടീമും ആയാണ് ഇന്ത്യ ഇത്തവണ തയ്യാറെടുക്കുന്നത് നിലവിൽ ദേശീയ ടീമിൽ ഇടം പിടിച്ചിട്ടുള്ളവരും അരങ്ങേറാൻ കാത്തു നിൽക്കുന്നവരും ഉൾപ്പെടെ ഉള്ള സ്കോഡ് ആണ് ഒരുങ്ങുന്നത്.

ഇതിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ ആഹ്ലാദം പകരുന്ന രണ്ട് സംഗതികൾ കൂടി ഉണ്ട് മുൻ കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ ധീരജ്‌ സിങ്ങും നിലവിലെ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരങ്ങളിൽ ഒരാളായ രാഹുൽ കെ പിയും ടീമിൽ ഇടം നേടിയിട്ടുണ്ട് എന്നത് ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം വളരെയധികം ആഹ്ളാദം പകരുന്ന ഒന്നാണ്.

Igor Stimac in Indian Football Team

ടീമിലുള്ളത് വളരെയധികം പ്രതിഭാധനരായ താരങ്ങൾ ആണെന്നത് ആഹ്ലാദകരമാണ് എന്നുപറഞ്ഞ പരിശീലകൻ മറ്റൊരു ആശങ്ക കൂടി പങ്കു വച്ചിട്ടുണ്ട് ഇത്രയധികം സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും ഇവരെല്ലാം ഒരു ടീമായി അല്ലെങ്കിൽ ഒരു ടീം യൂണിറ്റായി ഒരുക്കി എടുക്കുക എന്നത് ശ്രമകരമായ ഒരു ദൗത്യമാണ് എന്നാണ് അദ്ദേഹം പറയുന്നത്.

വിവിധ ക്ലബ്ബുകൾ കളിച്ചു പരിചയമുള്ള താരങ്ങൾക്ക് ഒരുമിച്ചു കളിച്ച ഒരു പരിചയം ഇല്ലാത്തതുകൊണ്ട് ഇവരെ ഒരു ടീം ആക്കി വളർത്തുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം പറയുന്നു. ആ ഒരു പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കാൻ വേണ്ടിയാണ് ഈ മാസം മധ്യത്തോടെ കൂടി തന്നെ തന്നെ ടീമിന്റെ പരിശീലന ക്യാമ്പുകൾ ആരംഭിക്കുന്നത്. താരങ്ങൾക്ക് തമ്മിൽ അടുത്തിടപഴകി ഒരു ടീമായി വളരുവാനുള്ള സാഹചര്യമൊരുക്കുന്നതാണ് ഈ നീക്കം.

ഗ്രൂ ഗ്രൂപ്പ് E യിൽ കിർഗിസ്ഥാൻ ഒമാൻ യുഎഇ എന്നീ കരുത്തരായ എതിരാളികൾ ഒപ്പമാണ് ഇന്ത്യക്ക് സ്ഥാനം. ഈ ടീമുകൾക്കെതിരെ മികച്ച പ്രകടനം നടത്തിയാൽ മാത്രമേ ഇന്ത്യയ്ക്ക് മുന്നോട്ടുള്ള പ്രതീക്ഷകൾ സജീവമാകുകയുള്ളൂ. ഇന്ത്യൻ സൂപ്പർ ലീഗ് ഉൾപ്പെടെയുള്ള മത്സര പരിചയങ്ങൾ ഉള്ള ഒരുപറ്റം മികച്ച താരങ്ങളാണ് ഇന്ത്യയ്ക്കുള്ളത് എന്നത് വളരെയധികം പ്രതീക്ഷ നൽകുന്ന ഘടകമാണ്.

കോവിഡ്-19 വ്യാപനത്തിന്റെ ഭീഷണി മൂലം ഒരു ഹ്രസ്വകാല സമയബന്ധിത പരിധിക്കുള്ളിൽ വച്ചാണ് ടൂർണമെന്റ് നടത്തുന്നത്. അതുകൊണ്ടുതന്നെ അതിവേഗം ഉള്ള ഫലത്തിനുവേണ്ടി മികച്ച പരിശീലനം ഇന്ത്യക്ക് ആവശ്യമാണ്
.

ലില്ലിക്കു ട്രോഫി ഡെസ് ചാമ്പ്യൻസ് കിരീടം

ഇറ്റാലിയൻ ക്ലബ് യുവന്റസിന്റെ താരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വൂൾവ്സിലേക്ക്