ഇറ്റാലിയൻ ക്ലബ് യുവന്റസിന്റെ മധ്യനിര താരമായ ആരോൺ റാംസിയെ തങ്ങളുടെ ടീമിൽ എത്തിക്കാനുള്ള കരുക്കൾ നീക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വൂൾവ്സ്. മുൻ ആഴ്‌സനൽ താരത്തിന്റെ ഇറ്റാലിയൻ ലീഗിലെ ഭാവി അനിശ്ചിതത്വത്തിൽ ആണ്.
താരത്തിന് നൽകുന്ന ഭീമമായ തുകയും 2019 മുതൽ താരത്തിനെ പിന്തുടരുന്ന പരിക്കുകളും കാരണം യുവന്റസിന് താരത്തെ നിലനിർത്തുന്നതിനുള്ള താൽപര്യം കുറഞ്ഞതായി ആണ് നിലവിൽ ലഭിക്കുന്ന സൂചനകൾ.
നിലവിൽ പ്രീമിയർ ലീഗിന്റെ പോയിൻറ് പട്ടികയിൽ പതിമൂന്നാമത് ഉള്ള വൂൾവ്സ് പുതിയ പരിശീലകനായി നിയമിതനായ ബ്രൂണോ ലാജിന്റെ കീഴിൽ പുതിയ താരങ്ങളെ ടീമിലെത്തിച്ചത് തങ്ങളുടെ ടീം ശക്തിപ്പെടുത്താനുള്ള തീരുമാനത്തിലാണ്.
- എംബപ്പേക്ക് വമ്പൻ ട്രാൻസ്ഫർ ബോണസ് നൽകാമെന്ന് റയൽ മാഡ്രിഡ് പക്ഷെ ഒറ്റ നിബന്ധന മാത്രം
- റയൽ മാഡ്രിഡിനെതിരെ രൂക്ഷവിമർശനവുമായി ജെയിംസ് ഹാമിഷ് റോഡ്രിഗസ്
പ്രീമിയർ ലീഗ് ക്ലബ്ബ് താരത്തിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു എന്ന് കാൽസിയോമാർക്കറ്റോ ആണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. മുപ്പതുകാരനായ വെൽഷ് താരത്തിനും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോകുന്നതിനോട് വലിയ താല്പര്യം ഉണ്ട്.
നാല് സീസണുകളിൽ യുവന്റസിന് വേണ്ടി കളിച്ച ശേഷം ബാഴ്സലോണയിലേക്ക് പോയബോസ്നിയൻ താരം പ്ജാനിക്കിനെ തിരിച്ചുകൊണ്ടുവരാൻയുവന്റസ് ആഗ്രഹിക്കുന്നുണ്ട്. താരവും തനിക്ക് ബാഴ്സലോണ മടുത്തു എന്നും ഇറ്റലിയിലേക്ക് പോകാൻ ആഗ്രഹമുണ്ടെന്നും പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
നിലവിൽ ഈ ഡീൽ നടക്കാൻ സാധ്യമായതെല്ലാം യുവന്റസ് ചെയ്യുമെന്നാണ് കിട്ടുന്ന റിപ്പോർട്ടുകൾ. ക്ലബ്ബിൻറെ സാമ്പത്തിക പരാധീനതകള പ്രതിസന്ധിയിൽ നിന്നും ഒരുപരിധിവരെയെങ്കിലും രക്ഷപ്പെടാൻ ഈ താരത്തിനെ ഇംഗ്ലീഷ് ക്ലബ്ബിന് കൈമാറുന്നതിലൂടെ ഇറ്റാലിയൻ ക്ലബ്ബിന് കഴിഞ്ഞേക്കും.