22 വയസ്സ് മാത്രം പ്രായമുള്ള ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജർമന്റെ യുവതാരം കെയ്‌ലിൻ എംബപ്പേക്കായി ലോകത്തിലെ ഒട്ടുമിക്ക ക്ലബ്ബുകളും വല വീശി നോക്കിയിട്ട് ഉള്ളതാണ്. എംബപ്പെ വരവറിയിച്ച കാലം മുതൽക്കു തന്നെ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് താരത്തിനായി മുന്നിലുണ്ട്.
എന്നാൽ പാരീസിൽ തിളങ്ങിനിൽക്കുന്ന താരത്തിനെ മറ്റൊരു ക്ലബിലേക്ക് വിട്ടു നൽകാൻ ഫ്രഞ്ച് ക്ലബ് തയ്യാറല്ല. മറ്റൊരു ഫ്രഞ്ച് ക്ലബ്ബായ മൊണോക്കോൽ നിന്നുതന്നെയാണ് പാരീസ് സെന്റ് ജർമൻ താരത്തെ സ്വന്തമാക്കിയത്.
കഴിഞ്ഞ ലോകകപ്പിലെ യുവതാരത്തിന്റെ മിന്നുന്ന പ്രകടനത്തിൽ കൂടി അദ്ദേഹം ലോകമെമ്പാടുമുള്ള ക്ലബ്ബുകളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. താരത്തിനും റയൽമാഡ്രിഡിനും തമ്മിൽ ഉള്ള താല്പര്യം ഒളിഞ്ഞും തെളിഞ്ഞും പലപ്പോഴും താരവും ക്ലബ്ബും പുറത്തു പറഞ്ഞിട്ടുള്ളതാണ്.
സിദാൻ റയലിന്റെ പരിശീലകനായിരുന്ന കാലം മുതൽക്കുതന്നെ ഫ്രഞ്ച് താരം ക്ലബ്ബിനോട് ഉള്ള ഒരു ചാഞ്ചാട്ടം പ്രകടമാക്കിയിട്ടുണ്ട്. എന്നാൽ സാമ്പത്തിക പരാധീനതകൾക്ക് നടുവിൽ നിൽക്കുമ്പോഴും റയൽമാഡ്രിഡ് താരത്തിനായി മോഹിപ്പിക്കുന്ന ഓഫറാണ് വെച്ചു നീട്ടുന്നത്.
താരത്തിന് ഏട്ടക്ക തുകയുടെ ട്രാൻസ്ഫർ ബോണസ് നൽകാമെന്നാണ് റയൽമാഡ്രിഡ് ക്ലബ്ബിന്റെ വാഗ്ദാനം. എന്നാൽ അതിന് അവർ ഒരു നിബന്ധന കൂടി മുന്നോട്ടുവയ്ക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഇത്ര വലിയ ഒരു തുക താരത്തിന്റെ ട്രാൻസ്ഫറായി മുടക്കാനുള്ള സാമ്പത്തികശേഷി റയലിന് ഇല്ല.
അതുകൊണ്ട് കുറച്ചു കാലം കൂടി അദ്ദേഹം റയലിന് വേണ്ടി ഫ്രഞ്ച് ക്ലബ്ബിൽ തന്നെ തുടരാൻ തയ്യാറായാൽ സാമ്പത്തിക ശേഷി കൈവരുന്ന മുറക്ക് ഫ്രഞ്ച് ക്ലബ്ബിൽ നിന്നും താരത്തിനെ ട്രാൻസ്ഫർ ചെയ്യാം എന്നാണ് റയൽമാഡ്രിഡ് വാഗ്ദാനം ചെയ്യുന്നത്.
അപ്പോൾ താരത്തിന് റെക്കോർഡ് ട്രാൻസ്ഫർ ബോണസ് നൽകും.
എന്നാൽ കഴിഞ്ഞദിവസം പാരിസ് ജർമ്മനിയിലെ എംബപ്പയുടെ സഹതാരം നെയ്മറുമൊത്ത് നടത്തിയ അഭിമുഖത്തിൽ അദ്ദേഹം തനിക്ക് ഇപ്പോഴുള്ള ഏറ്റവും വലിയ ലക്ഷ്യം PSG ക്ക് ഒപ്പം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നതാണ് എന്ന് പറഞ്ഞിരുന്നു.
ഇത് താരത്തിന് ഫ്രഞ്ച് ക്ലബ്ബിനോട് സ്നേഹവും വ്യക്തമാക്കുന്നുണ്ട്. അദേഹത്തിന് താല്പര്യം ഏത് ക്ലബ്ബിനോട് ആണ് എന്ന് വ്യക്തമായി മനസ്സിലാകാത്ത സാഹചര്യത്തിലാണ് ആരാധകർ. മികച്ച ഒരു താരത്തിനൊപ്പം മികച്ച ഒരു ഫുട്ബോൾ നയതന്ത്രജ്ഞനും കൂടിയാണ് യുവ താരം എന്നാണ് അദ്ദേഹത്തിൻറെ ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ സൂചിപ്പിക്കുന്നത്. ഒരേസമയം ഫ്രഞ്ച് ക്ലബ്ബിനേയും സ്പാനിഷ് ക്ലബ്നെയും പ്രീതിപ്പെടുത്തി നിർത്തുവാനുള്ള താരത്തിന് ഒരു മികവ് അഭിനന്ദനീയം തന്നെയാണ്.