ആരാധകരെ വീണ്ടും ഞെട്ടിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ രാത്രിയും അപ്രതീക്ഷിതമായി തങ്ങളുടെ രണ്ടാമത്തെ വിദേശ സൈനിങ് പ്രഖ്യാപിച്ചതിനു ശേഷം സോഷ്യൽ മീഡിയയിൽ ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരത്തിനെ പറ്റിയുള്ള പല നിറംപിടിപ്പിച്ച കഥകളും വാർത്തകളും എല്ലാം പരക്കുകയാണ്. എന്നാൽ യഥാർത്ഥത്തിൽ നിന്ന് പറയുമ്പോൾ കണക്കുകൾ തന്നെയാണ് കാര്യം പറയേണ്ടത്.
ഇന്ത്യക്ക് പുറത്ത് എന്തായിരുന്നു എങ്ങനെയായിരുന്നു എന്ന കാര്യം നമ്മൾ ഇവിടെ നോക്കേണ്ടതില്ല. ഇന്ത്യൻ മണ്ണിലെ സാഹചര്യങ്ങളിലും കാലാവസ്ഥകളിലും എത്രത്തോളം വിദേശ താരങ്ങൾ പൊരുത്തപ്പെട്ട് കളിക്കുന്നു എന്നതാണ് ഇവിടെ മികവ് അളക്കേണ്ട പ്രധാന ഘടകം.
![](https://aaveshamclub.com/wp-content/uploads/2021/07/Enes-Sipovic-1.jpg)
ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ സൈനിങ് ആയ ബോസ്നിയൻ താരം
എനെസ് സിപോവിച്ച് ചെന്നൈയിൻ എഫ് സിയിൽ കൂടി ഇന്ത്യൻ സൂപ്പർ ലീഗിൽ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രകടനത്തിനെ നമുക്കൊന്ന് വിലയിരുത്താം.
ഇന്ത്യൻ സൂപ്പർ ലീഗിൽ അദ്ദേഹം ചെന്നൈയിൻ എഫ്സി ക്കുവേണ്ടി 1,472 മിനിറ്റുകൾ ആണ് കളിച്ചിട്ടുള്ളത്. ഈ സമയത്തിനുള്ളിൽ തന്നെ അദ്ദേഹം നാലു മഞ്ഞക്കാർഡ്കളും ഒരു റെഡ് കാർഡും ചെന്നൈനു വേണ്ടി വാങ്ങിയിരുന്നു.
ഓരോ 90 മിനിറ്റ് കളിലും അദ്ദേഹം 5.29 എന്ന നിരക്കിൽ ലോങ് പാസുകൾ തന്റെ സഹതാരത്തിന് നൽകുമായിരുന്നു.
ഓരോ 90 മിനിറ്റിലും എതിരാളികളുടെ കയ്യിൽ നിന്നും പന്ത് തിരിച്ചുപിടിക്കുന്നതിൽ അദ്ദേഹത്തിന്റെ
പ്രകടനം 8.44 എന്ന മികച്ച ശരാശരി നിരക്കിൽ ആണ്.
![](https://aaveshamclub.com/wp-content/uploads/2021/07/Enes-Sipovic.jpg)
തലക്കു മുകളിൽ ഉയർന്നു വരുന്ന പന്തുകൾ എതിരാളികളുമായി പൊരുതി നേടി വിജയിക്കുന്നതിൽ അദ്ദേഹത്തിൻറെ വിജയശതമാനം 60.2 ശതമാനം ആണ്, ഈ ഉയരം ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായ ഘടകമാണ്.
- ഹൃദയത്തിൽ ആത്മവിശ്വാസത്തിന്റെ വൻമതിൽ കെട്ടിയ ബ്ലാസ്റ്റേഴ്സിന്റെ വല്യേട്ടൻ
- ബ്ലാസ്റ്റേഴ്സിന്റെ ചരിത്ര നായകൻ ആരോൺ ഹ്യൂസ്, ഒറ്റ സീസൺ കൊണ്ട് ഹൃദയങ്ങൾ കീഴടക്കിയൻ
- മലയാളികളുടെ മനസ് കവർന്ന ജോസു, എന്നും ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ഹൃദയത്തിലാണ്
ഡിഫൻസീവ് ഡ്യുവൽ അവസരങ്ങളിൽ അദ്ദേഹത്തിൻറെ വിജയം 63.5 ശതമാനമാണ്. ഓരോ തൊണ്ണൂറുകളിലെയും അതായത് ഓരോ മത്സരങ്ങളിലും 5.5 7 എന്ന നിരക്കിൽ അദ്ദേഹത്തിന് ഇന്റർസെപ്ഷൻ നിരക്കും ഉണ്ട്. അദ്ദേഹം വളരെ മികച്ച പാസിങ് ആകുറസി തന്നെയാണ് കഴിഞ്ഞ സീസണിൽ കാഴ്ച വെച്ചത് 83.5 ശതമാനമാണ് അദേഹത്തിന്റെ പാസിങ് കൃത്യത.
അധികം ഒന്നും പഴക്കമില്ല ഈ കണക്കുകൾക്ക്. 2020 2021 സീസണിൽ താരതമ്യേന ഭേദപ്പെട്ട ഒരു പ്രകടനം തന്നെയാണു അദ്ദേഹം കാഴ്ചവച്ചത് അതുകൊണ്ട് ഇന്ത്യൻ സാഹചര്യങ്ങളുമായി അദ്ദേഹം പൊരുത്തപ്പെട്ടതുകൊണ്ടുതന്നെ കഴിഞ്ഞ സീസണിൽ അദ്ദേഹം കാഴ്ചവച്ച ഈ ഒരു ശരാശരി പ്രകടനത്തിനെക്കാൾ വളരെ ഒരു മികച്ച പ്രകടനം തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഈ ഈ സീസണിൽ താരത്തിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.