in ,

LOVELOVE

മലയാളികളുടെ മനസ് കവർന്ന ജോസു, എന്നും ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഹൃദയത്തിലാണ്

Josue Currais.
Josue Currais.

ബ്ലാസ്റ്റേഴ്‌സിൽ കളിച്ച വിദേശ താരങ്ങളിൽ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മലയാളികൾ സ്നേഹത്തോടെ ജോസൂട്ടൻ എന്ന് വിളിക്കുന്ന സ്പാനിഷ് മിഡ്ഫീൽഡർ ജോസു കുറേയ്സ് പ്രീറ്റൊ.

സ്പാനിഷ് ഭീമൻമാരായ ബാഴ്സലോണയുടെയും എസ്പാന്യോളിന്റെയും യൂത്ത് അക്കാദമിയുടെ വളർന്ന താരം 2015 സീസണിൽ ആണ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.

2015 ൽ ഇംഗ്ലീഷ് പരിശീലകൻ പീറ്റർ ടെയ്‌ലർ ആണ് ജോസുവിനെ ISL ൽ മഞ്ഞ ജേഴ്‌സിയിൽ അവതരിപ്പിക്കുന്നത്. ആദ്യ മത്സരത്തിൽ തന്നെ സ്വന്തം തട്ടകത്തിൽ നോർത്ത് ഈസ്റ്റിനെ ഒന്നിനെതിരെ മൂന്നു ഗോളിന് തുരത്തിയ കളിയിൽ തന്നെ ആദ്യ ഗോളും നേടി വരവറിയിച്ച ജോസുവിനെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞിരുന്നു.

ഒരു ക്ലിനിക്കൽ ലെഫ്റ്റ് വിങ്ങർ ആയ ജോസു സെൻട്രൽ മിഡ്ഫീൽഡിലും തിളങ്ങി. ആ സീസണിൽ 11 മത്സരത്തിൽ നിന്ന് ഒരു ഗോളും മൂന്നു അസിസ്റ്റുകളും 508 കംപ്ലീറ്റഡ് പാസുകളും 13 ഇന്റർസെപ്ഷ്നുകളും 18 ക്ലിയറൻസുകളും സംഭാവന ചെയ്തു ജോസു തിളങ്ങിയെങ്കിലും കൊമ്പന്മാരുടെ മുന്നേറ്റത്തിന് അത് പര്യാപ്തമായിരുന്നില്ല

തൊട്ടടുത്ത സീസണിൽ സ്റ്റീവ് കോപ്പലിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ജോസുവിനെ നിലനിർത്താൻ തീരുമാനിച്ചത് ബ്ലാസ്റ്റേഴ്സിന് ശെരിക്കും ഗുണകരമായി. മിഡ്ഫീൽഡർ ആയിരുന്ന ജോസു കോപ്പലാശാന്റെ ടീമിൽ ലെഫ്റ്റ് ബാക്ക് ആയി അരങ്ങേറി.

. പുറകിൽ നിന്നുള്ള വേഗതയർന്ന നീക്കങ്ങളും പാസിംഗ് അക്ക്യൂറസിയും കൊണ്ട് യഥേഷ്ടം അവസരങ്ങൾ സൃഷ്ടിച്ച താരം മൂന്നു അസിസ്റ്റുകളും 581 പാസുകളും 29 ഇന്റർസെപ്ഷ്നുകളും 35 ക്ലിയറൻസുകളും നടത്തി ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിചാണ് പടിയിറങ്ങിയത്. കൂടുതൽ അസിസ്റ്റ് നൽകിയവരുടെ പട്ടികയിൽ ഇപ്പോഴും മുന്നിൽ തന്നെ നിൽക്കുന്നു അദ്ദേഹം

ടീം വിട്ട ശേഷവും ബ്ലാസ്റ്റേഴ്‌സിനോടും ആരാധകരോടും ഉള്ള സ്നേഹം ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന ജോസു, ബാഴ്സലോണ അടക്കം ഉള്ള പരിചയസമ്പത്ത് ഉണ്ടെങ്കിലും കരിയറിലെ മികച്ച നിമിഷങ്ങൾ ആണ് കാണുന്നത് ബ്ലാസ്റ്റേഴ്‌സിനൊപ്പം കളിച്ച സമയം ആണ്. ബ്ലാസ്റ്റേഴ്‌സ് വിളിച്ചാൽ തന്റെ എല്ലാ കമ്മിറ്മെന്റ്സും ഉപേക്ഷിച്ചു തിരിച്ചു വരും എന്നാണ് അദ്ദേഹം ഒരു മാധ്യമത്തോട് മനസ് തുറന്നത്. ഇപ്പോഴും എല്ലാ സീസൺ തുടക്കത്തിലും ജോസു തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർ നിരവധിയാണ്

NB:- ഈ റിപ്പോർട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ, നിങ്ങൾ ഏത് തരത്തിൽ ഉള്ള സേവനം ആണ് ഞങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത് എന്നു ഞങ്ങളെ അറിയിക്കുക, നിങ്ങൾക്ക് വേണ്ട വാർത്തകളും വിശേഷങ്ങളും വീഡിയോകളും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധർ ആണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും ദയവായി ഞങ്ങളെ അറിയിക്കുക

നിങ്ങള്ക്ക് ഏതു ബ്ലാസ്റ്റേഴ്‌സ് താരത്തിനെ പറ്റി ആണ് അറിയേണ്ടത് എന്ന് കമെന്റ് ചെയ്യൂ

CONTENT SUMMARY: Recalling memories of Kerala Blasters player Josue Currais.

IPL സെപ്റ്റംബറിൽ വീണ്ടും തുടങ്ങും, നിർത്തി വച്ച ഇന്ത്യൻ പ്രീമിയർ ലീഗിന് വീണ്ടും കൊടിയേറ്റം….

Lionel Messi.

ടോപ് 5 ലീഗുകളിൽ ഏറ്റവും അധികം മാൻ ഓഫ് ദി മാച്ച് മാച്ച് പ്രകടനവുമായി ലയണൽ മെസ്സി