ബാർസലോണക്കായി ല ലീഗ കിരീടം നേടാൻ കഴിഞ്ഞില്ലെങ്കിലും ബാർസ ക്കൊപ്പമുള്ള ഈ സീസണിലും മെസ്സിയുടെ പ്രകടനം അതി ഗംഭീരമായിരുന്നു. തന്റെ ടീം കാലിടറിയപ്പോഴൊക്കെ മിശിഹായുടെ രൂപത്തിൽ അവതരിച്ചു മെസ്സി ബാഴ്‌സയെ രക്ഷപ്പെടുത്തുന്ന കാഴ്ച നമ്മൽ കൺ കുളിർക്കെ കണ്ടതാണ്.
ആ പ്രകടനങ്ങളുടെ അംഗീകാരമായി അന്ദേഹത്തിനു ഇത്തവണ 22 മാൻ ഓഫ് ദി മാച്ച്, ല ലിഗ യുടെ ഭാഷയിൽ പറഞ്ഞാല് കിംഗ് ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ തേടിയെത്തുന്ന കാഴ്ചയും നമുക്ക് കാണാനായി.
അതേ അക്ഷരാർഥത്തിൽ അദ്ദേഹം ഒരു രാജാവ് തന്നെയായിരുന്നു ഈ സീസണിലും ബാഴ്‌സയുടെ ജേഴ്സിയിൽ. മുന്നിൽ നിന്ന് നയിക്കുന്ന പോരാട്ട വീര്യം ചോരാത്ത, എതിരാളികളുടെ ചങ്കിടിപ്പേറ്റുന്ന വീര ഗർജനങ്ങൾ എന്നും മെസ്സി യിൽ നിന്ന് ബാഴ്സ ടീമിന് ഉണ്ടാകും എന്ന് വീണ്ടും വീണ്ടും അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുന്നു.
തൊട്ട് പിന്നിൽ നിൽക്കുന്ന ഇംഗ്ലീഷ് ഫുട്ബോളർ ഹാരി കൈനിനു 13 മാൻ ഓഫ് ദി മാച്ച് പുരസ്കാരം മാത്രമാണ് നേടാനായത്. മെസ്സിയെ മറികടക്കുന്ന ഒരു താരം ഇനി ലോക ഫുട്ബാളിൽ ഉണ്ടാകുമോ നിങ്ങളുടെ അഭിപ്രയം കമന്റ് ബോക്സിൽ പങ്കുവയ്ക്കൂ.
CONTENT SUMMARY; Messi crossed another land mark in man of the match titles