കോവിഡ് പ്രതിസന്ധി മൂലം മാറ്റിവച്ച ഇന്ത്യൻ പ്രീമിയർ ലീഗ് സെപ്റ്റംബർ 18 അല്ലെങ്കിൽ 19 തീയതികളിൽ യുഎഇയിൽ താൽക്കാലികമായി പുനരാരംഭിക്കുമെന്ന് ബിസിസിഐ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യക്ക് നൽകിയ വാർത്താ കുറിപ്പിൽ അറിയിച്ചു. മൂന്നാഴ്ചത്തെ വിൻഡോ പീരീഡ് ഇടവേള വച്ചായിരിക്കും കളി നടക്കുന്നത്.
ഫൈനൽ ഒക്ടോബർ 9 അല്ലെങ്കിൽ 10 തീയതികളിൽ നടക്കാം. സീസണിലെ ശേഷിക്കുന്ന 31 മത്സരങ്ങൾ പൂർത്തിയാക്കാൻ ലീഗിന് മൂന്ന് ആഴ്ചത്തെ വിൻഡോ പീരീഡ് മതിയാകും, ബിസിസിഐ, ഫ്രാഞ്ചൈസികൾ, ബ്രോഡ്കാസ്റ്റർമാർ എന്നിവരുൾപ്പെടെ എല്ലാവരുടെയും കൂട്ടായ ശ്രമത്തിന്റെ വിജയം ആയാണ് ഇത് കണക്കാക്കുന്നത്.
മെയ് 4 ന് ആയിരുന്നു അനിശ്ചിതകാലത്തേക്ക് താൽക്കാലികമായി ടൂർണമെന്റ് നിർത്തി വച്ചത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഉണ്ടാക്കിയ ബയോ ബബിൾ സംവിധാനത്തിൽ പാളിച്ച പറ്റിയത് കാരണം ആയിരുന്നു ടൂർണമെന്റ് പാതി വഴിയിൽ നിർത്തേണ്ട അവസ്ഥ അ
വന്നത്. ഫൈനലും ഏലിമിനേറ്ററും ക്വളിഫയറും എല്ലാം ഉൾപ്പെടെ 31 മത്സരങ്ങൾ ശേഷിക്കുന്നുണ്ട്.
നിലവിൽ ഇന്ത്യൻ ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഉള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് അത് കഴിഞ്ഞാൽ ഉടൻ തന്നെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പോരാട്ട ചൂടിലേക്ക് ഇറങ്ങാൻ അവർ റെഡി ആകും..
CONTENT SUMMARY: IPL reschedule announced by BCCI
ഈ IPL പാതി വഴിയിൽ നിർത്തിയപ്പോൾ അത് കൊണ്ട് ഏറ്റവും ഗുണമുണ്ടായ ടീം എതാണ് നിങ്ങളുടെ അഭിപ്രായങ്ങൾ കമെന്റ് ചെയ്യൂ….