ഇന്ത്യൻ സൂപ്പർ ലീഗ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിങ് ആരാധകരെയും ഫുട്ബാൾ പണ്ഡിതരേയും ഉൾപ്പെടെ എല്ലാവരെയും ഏറെ അമ്പരപ്പിക്കുന്ന തരത്തിൽ ഒന്നായിരുന്നു. ആർക്കും യാതൊരു സൂചനയും നൽകാതെ ഒരു അർദ്ധരാത്രിയിൽ ആയിരുന്നു തങ്ങളുടെ ആദ്യ സൈനിങ് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്.
ഏറ്റവും ഒടുവിൽ കിട്ടുന്ന റിപ്പോർട്ട് പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു ലാറ്റിനമേരിക്കൻ താരത്തെ കൂടി ചെയ്തിരിക്കുകയാണ്. അദ്ദേഹം അർജൻറീനയിൽ നിന്ന് ഉള്ള താരം ആകുമെന്നാണ് മാർകസ് മെർഗുല്ലോ ട്വിറ്റർ ഹാൻഡിലിൽ നിന്നും കിട്ടുന്ന വിവരം.
ഇനി ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം രണ്ടു പ്രതിരോധ നിര താരങ്ങളെയും രണ്ടു സ്ട്രൈക്കർമാരേയും ആണെന്നാണ് അദ്ദേഹം ഏറ്റവും ഒടുവിൽ നൽകുന്ന വിവരം. താരങ്ങളുടെ സൈനിങ്ങിന്റെ കാര്യത്തിൽ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് വരുത്തിക്കൊണ്ടുരുന്ന ഗുരുതരമായ പിഴവ് ഈ സീസണിൽ പരിഹരിക്കുമെന്ന് ബ്ലസ്റ്റേഴ്‌സ് പരിശീലകൻ സൂചന നൽകിയിട്ടുണ്ട്.
- ഇനി ആ തെറ്റ് ആവർത്തിക്കില്ല ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ ഉറപ്പ്
- ഇന്ത്യൻ ഫുട്ബോളിന്റെ വികസനത്തിന് മാർഗനിർദേശവുമായി ബ്ലാസ്റ്റേഴ്സ് പരിശീലകൻ
- വിദേശ താരങ്ങളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങളിൽ നയം വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് പരിശീലകൻ
ഇനി മുതൽ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുന്ന വിദേശ താരങ്ങളും താരതമ്യേന പ്രായം കുറഞ്ഞവരാണ്. ഒരു സീസൺ മാത്രംകളിക്കാൻ വേണ്ടിയുള്ള ടീമിനെ അല്ല ബ്ലാസ്റ്റേഴ്‌സ് ഉണ്ടാക്കുന്നത്. ഒന്നിലധികം സീസണിലേക്ക് കാത്തുസൂക്ഷിച്ചു വക്കാൻ കഴിയുന്ന
ഒരു ദീർഘകാല ഫുട്ബോൾ പദ്ധതി വിഭാവനം ചെയ്യുന്ന താരങ്ങൾക്ക് മാത്രമേ ഇനി ബ്ലാസ്റ്റേഴ്‌സിൽ സ്ഥാനമുള്ളൂ.
- ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ എത്തിച്ചത് ആ മൂന്ന് കാരണങ്ങൾ ബ്ലാസ്റ്റേഴ്സ് പരിശീലകൻ തുറന്നുപറയുന്നു
- കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ പഴയ തെറ്റുകൾ ആവർത്തിക്കില്ല
നേരത്തെ സൈൻ ചെയ്ത ഉറുഗ്വായ് താരവും രണ്ടു വർഷത്തെ കരാറിലാണ് ഓസ്ട്രേലിയയിലെ ടോപ്പ് ഡിവിഷൻ ലീഗിൽ നിന്നും ഇന്ത്യൻ സൂപ്പർ ലീഗിൽ പന്ത് താട്ടാൻ ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നത്. ഉടൻതന്നെ ബ്ലാസ്റ്റേഴ്സിന്റെ ഒരു വിദേശ താരത്തിന്റെ കൂടി സൈനിങ് പ്രഖ്യാപനമുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കാൻ എത്തിയ സെർബിയൻ പരിശീലകനായ ഇവാൻ വുക്കുമാനോവിച് ഇന്ത്യൻ ഫുട്ബോൾ സാഹചര്യങ്ങളെപ്പറ്റി വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്. ഇന്ത്യയിലെ യുവതാരങ്ങളുടെ സ്വഭാവത്തിനെ പറ്റിയും കഴിവിനെപ്പറ്റിയും അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്.