ഒളിമ്പിക്സ് വേദിയിൽ അത്‌ലറ്റിക് വിഭാഗത്തിൽ ട്രാക്കിൽ നിന്നും ഇന്ത്യയിൽ നിന്നും മികവ് തെളിയിച്ചവർ വളരെ ചുരുക്കമാണ്. മിൽഖ സിങ്ങിനെയും പി ടി ഉഷയെയും പോലെയുള്ള ചുരുക്കം ചിലവർക്ക് മാത്രമേ ട്രാക്കിൽ ഇന്ത്യക്കായി ഒരു നെരിപ്പോട് എങ്കിലും കത്തിക്കുവാൻ കഴിഞ്ഞിട്ടുള്ളൂ.
പക്ഷേ അവർക്കാർക്കും മെഡൽ നേട്ടത്തിലേക്ക് എത്തുവാൻ കഴിഞ്ഞിട്ടില്ല എന്നത് ഒരു സങ്കടകരമായ വസ്തുത ആയി അവിടെ തന്നെ ഇരിക്കട്ടെ. ഇപ്പോൾ ഒളിമ്പിക് ട്രാക്കിൽ നിന്നും ഒരു ദേശീയ റെക്കോർഡ് പിറന്നിരിക്കുകയാണ്.
3000 മീറ്റർ സ്റ്റീപ്പിൾസ് ചെയ്സിലാണ് ഇന്ത്യൻ താരം അഭിനവ് മുകുന്ദ് (സെയ്ബൽ) ദേശീയ റെക്കോർഡ് കുറിച്ചിരിക്കുന്നത്. 8 മിനിറ്റ് 18 സെക്കൻഡ് 12 മൈക്രോ സെക്കൻഡ് എന്ന പുതിയ സമയത്തിൻറെ ദേശീയ റെക്കോർഡ് ആണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
- ബോക്സിംഗിൽ വീണ്ടും ഇന്ത്യൻ ഇടിമുഴക്കം മെഡലിലേക്ക് ഇനി ഒരു ജയം മാത്രം ദൂരം
- തീ പാറിയ പോരാട്ടത്തിൽ മേരികോം പൊരുതി വീണു , കട്ടക്ക് കട്ടക്ക് നിന്ന കിടിലൻ പോരാട്ടം ആയിരുന്നു
എന്നിട്ട് പോലും രണ്ടാം ഹീറ്റ്‌സിൽ നിന്നും അദ്ദേഹത്തിന് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞില്ല. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് മാത്രമേ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത ലഭിക്കുകയുള്ളൂ. ഏഴാം സ്ഥാനത്താണ് അദ്ദേഹം ഫിനിഷ് ചെയ്തത്.
ഇതുവരെയുണ്ടായിരുന്ന അദ്ദേഹത്തിൻറെ മികച്ച സമയം 8 മിനിറ്റ് 20 സെക്കൻഡ് 20 മൈക്രോ സെക്കൻഡ് എന്നതായിരുന്നു. 2.08 സെക്കൻഡിന്റെ ആധിപത്യത്തിൽ ആണ് അദ്ദേഹം പുതിയ ദേശീയ റെക്കോർഡ് കുറിച്ചിരിക്കുന്നത്.
- അൾജീരിയൻ താരത്തിനെ ഇടിച്ചൊതുക്കി മെഡലിലേക്ക് പറന്നടുക്കുകയാണ് പൂജ കുമാരി
- ഇടിക്കൂട്ടിൽ ജർമൻ താരത്തിനെ പഞ്ഞിക്കിട്ട് ഇന്ത്യയുടെ പുലിക്കുട്ടി മെഡലിനരികെ
ബോക്സിങ്ങിൽ മാത്രം മികച്ച നേട്ടങ്ങൾ കൈവന്നിരുന്ന ടോക്കിയോ ഒളിമ്പിക്സിൽ ബാഡ്മിൻറൺ വിഭാഗത്തിൽ കൂടി പി വി സിന്ധുവും ആർച്ചെറിയിൽ കൂടി ദീപിക കുമാരിയും ഇപ്പോൾ പുതിയ മെഡൽ പ്രതീക്ഷകൾ നൽകുന്നുണ്ട്.
മെഡൽ നേട്ടത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും അഭിനവ് മുകുന്ദൻറെ ദേശീയ റെക്കോർഡ് നേട്ടം മുഖ്യധാരാമാധ്യമങ്ങൾ ദേശീയ വ്യാപകമായി ആഘോഷിക്കുന്നുണ്ട്.