in ,

പരിക്കേറ്റ ഇന്ത്യൻ ബോക്സിങ് താരങ്ങളെ ശുശ്രൂഷിക്കാൻ ഡോക്ടർ ഇല്ല

Satish Yadav [TOI]

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനം കാത്തുകൊണ്ടിരിക്കുന്ന ബോക്സിങ് റിങ്ങിൽ നിന്ന് ഏറെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.  ഇന്ത്യയുടെ അഭിമാന ഭാജനങ്ങളായി പൊരുതക്കൊണ്ടിരിക്കുന്ന താരങ്ങൾക്ക് ടീം ഡോക്ടറുടെ സേവനം ലഭ്യമാകുന്നില്ല എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന വാർത്ത.

കഴിഞ്ഞദിവസം 91 കിലോഗ്രാം ഹെവി വെയ്റ്റ് വിഭാഗത്തിൽ ജമൈക്കൻ താരം റിക്കാർഡോ ബ്രൗണ്മായി ഏറ്റുമുട്ടിയ സതീഷ് കുമാർ യാദവിന്റെ കണ്ണിന് മുകളിൽ ജമൈക്കൻ താരത്തിന്റെ ഇടിയേറ്റ് പരിക്കേറ്റപ്പോൾ അദ്ദേഹത്തിനെ അറ്റൻഡ് ചെയ്യാൻ ഒരു ടീം ഡോക്ടർ ഇല്ലായിരുന്നു.

Satish Yadav [TOI]

സമാനമായ അവസ്ഥ തന്നെ ആയിരുന്നു നേരത്തെ പരിക്കേറ്റിട്ടും ഗുരുതരമായ പരിക്കും വെച്ച് ഇന്ത്യയ്ക്കായി പോരാടിയ വികാസ് കൃഷ്ണന്റെ കാര്യത്തിൽ സംഭവിച്ചത്. അദ്ദേഹത്തിനും കണ്ണിനു തന്നെ ആയിരുന്നു പരിക്കേറ്റത്. ആ സമയം അദ്ദേഹത്തിനെ പരിഗണിക്കാൻ ഡോക്ടർ ഉണ്ടായിരുന്നില്ല. പിന്നീട് തോളിന് ഏറ്റ മാരകമായി പരിക്ക് കൂടിയായപ്പോൾ വികാസ് മുമ്പ് പരാജയപ്പെടുത്തിയ താരത്തിനു മുന്നിൽ അദ്ദേഹം അടിപതറി വീഴുകയായിരുന്നു.

Vikas Krishna Boxing

അവസരം മുതലെടുത്ത് എതിരാളി വികാസിനെ ഇടിച്ചു നിലംപരിശാക്കുകയും ചെയ്തു. പരുക്കുമായി പോരിനിറങ്ങിയ വികാസ് കൃഷ്ണനെ ജാപ്പനീസ് താരം ഇടിച്ചു പഞ്ചറാക്കി

ഇന്ത്യയുടെ ഒൻപതംഗ ഒളിമ്പിക്സ് ബോക്സിംഗ് ടീം ഒരു ഒഫീഷ്യൽ ടീം ഡോക്ടറുടെ സേവനം ഇല്ലാതെയാണ് മത്സരിക്കുന്നത് എന്ന വാർത്ത എല്ലാവരേയും ആശങ്കപ്പെടുത്തുന്നതാണ്.
ഇന്ത്യൻ ടീമിന്റെ ഡോക്ടറായ കരൺജിത് സിങ്ങിന്റെ പരിധിയിൽ വരുന്ന ആരോഗ്യ വിദഗ്ധരാണ് താരങ്ങളെ താൽക്കാലികമായി പരിഗണിക്കുന്നത്.

ബോക്സിംഗിൽ താരങ്ങൾക്ക് പരിക്കേൽക്കുമ്പോൾ അടിയന്തര മെഡിക്കൽ ശുശ്രൂഷ വേണ്ടതാണ്. എന്നാൽ ഇന്ത്യൻ താരങ്ങൾക്ക് മെഡിക്കൽ സേവനം ലഭ്യമാകുന്നത് വളരെയേറെ താമസിച്ച ശേഷമാണ്. ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി കൊണ്ടിരിക്കുന്ന ബോക്സിങ് വിഭാഗത്തിൻറെ കാര്യത്തിൽ ഇത്തരത്തിൽ അലംഭാവം നടക്കുന്നത് ഇന്ത്യൻ കായിക പ്രേമികളെ ഏറെ നിരാശരാക്കുന്നുണ്ട്.

ഇപ്പോൾ താരങ്ങളുടെ പരിശീലനത്തിനിടയിലാണ് കരൺജിത് സിങ് ബോക്സിങ് താരങ്ങളെ സന്ദർശിക്കുന്നത്. ബോക്സിങ് താരങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമാകുമ്പോൾ ഒളിമ്പിക് വില്ലേജ് വിട്ട് പുറത്തേക്ക് പോകണ്ട ദുരവസ്ഥയിലാണ് ഇന്ത്യയുടെ അഭിമാന ഭാജനങ്ങളായ ബോക്സിങ് താരങ്ങൾ

ഒളിമ്പിക്സ് ട്രാക്കിൽ ദേശീയ റെക്കോർഡ് കുറിച്ച് ഇന്ത്യൻ താരം

സ്റ്റീവൻ ജെറാഡിന് രണ്ട് ബ്രസീലിയൻ താരങ്ങളെ വെറുപ്പായിരുന്നു എന്ന് റൂണിയുടെ വെളിപ്പെടുത്തൽ.