in ,

പരുക്കുമായി പോരിനിറങ്ങിയ വികാസ് കൃഷ്ണനെ ജാപ്പനീസ് താരം ഇടിച്ചു പഞ്ചറാക്കി

Vikas Krishna Boxing

ഇടിക്കൂട്ടിലെ ഇന്ത്യൻ പ്രതീക്ഷകളുടെ കേന്ദ്രമായിരുന്നു വെറ്ററൻ ബോക്സർ വികാസ് കൃഷ്ണൻ. തൻറെ മൂന്നാമത്തെ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വികാസ് ഇന്ത്യയിലെ സീനിയർ ബോക്സിങ് താരങ്ങളിൽ ഒരാളാണ്.

ജപ്പാൻ താരം ക്വിൻസി മെനാഷ് ഒക്കസാവയാണ് 69 കിലോഗ്രാം വെൽറ്റ്ൽ വെയിറ്റ് വിഭാഗത്തിൽ 5-0 ത്തിന് വികാസിനെ പരാജയപ്പെടുത്തിയത്. പതിവിനു വിപരീതമായി വളരെ സാവധാനത്തിൽ ആയിരുന്നു
വികാസിന്റെ ബോക്സിംഗ്.

പലപ്പോഴും എതിരാളിയുടെ ആക്രമണത്തിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത് അല്ലാതെ വികാസിന്റെ ഭാഗത്തുനിന്നും ആക്രമണം പരമായ ഒരു സമീപനം മത്സരത്തിൽ കണ്ടില്ല. അതേസമയം ഒക്കസാവയുടെ പദ്ധതി വളരെ ലളിതമായിരുന്നു. ബോഡി പഞ്ച് കളിലൂടെയും ലാൻഡ് ഹെഡ് കോമ്പിനേഷനുകൾ ഇലൂടെയും വിശ്വാസിനെ തറ പറ്റിക്കുക എന്നതായിരുന്നു ലക്ഷ്യം

ആക്രമണത്തിന് മുതിരാതെ പ്രതിരോധത്തിൽ മാത്രം കളിച്ച വികാസിനെ നിഷ്പ്രയാസം പരാജയപ്പെടുത്താൻ ജാപ്പനീസ് താരത്തിന് കഴിഞ്ഞു. കഴിഞ്ഞവർഷം ഏഷ്യൻ ഒളിമ്പിക് ക്വാളിഫയർ മത്സരത്തിൽ ഈ ജപ്പാൻ താരത്തിനെ വികാസ് പരാജയപ്പെടുത്തിയിരുന്നു. ഈ പരാജയത്തിന് പകരം വീട്ടുവാൻ
ജപ്പാൻ താരത്തിന് കഴിഞ്ഞു.


എന്നാൽ മത്സരശേഷം ആയിരുന്നു തനിക്ക് തോളിന് പരിക്കുമായി ആണ് താൻ മത്സരിച്ചത് എന്ന് താരം വെളിപ്പെടുത്തിയത്.

എന്തായാലും സ്വന്തം രാജ്യത്തിനായി പരുക്ക് പോലും വകവയ്ക്കാതെ പോരാടിയ വികാസിന് അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയ നിറയുകയാണ്.

പ്രീ സീസൺ ഫ്രണ്ട്‌ലി രണ്ടാം മത്സരത്തിൽ ചെകുത്താൻമ്മാർക്ക് തോൽവി

അസാധ്യം എന്നൊന്ന് തന്റെ നിഘണ്ടുവിൽ ഇല്ലന്നു തെളിയിച്ച ഇന്ത്യയുടെ സ്വർണ്ണ പ്രതീക്ഷ