in

പ്രീ സീസൺ ഫ്രണ്ട്‌ലി രണ്ടാം മത്സരത്തിൽ ചെകുത്താൻമ്മാർക്ക് തോൽവി

യുവനിരയുമായി കളത്തിലിറങ്ങിയ യുണൈറ്റഡ് വെസ്റ്റ് ഹാമിൽ ലോൺ സീസൻ കഴിഞ്ഞു മടങ്ങി എത്തിയ ജെസി ലിംഗാർഡിൻറെ ഗോളിൽ നാലാം മിനുട്ടിൽ തന്നെ മുന്നിലെത്തിയെങ്കിലും ആറാം മിനുട്ടിൽ ചാർളി ഓസ്റ്റന്റെ ഹെഡ്‍ർ ഗോളിൽ ക്യു പി ആർ തിരിച്ചടിച്ചു.

ഒന്നാം പകുതിയിൽ മാഞ്ചെസ്റ്റെർ മുന്നിട്ട് നിന്നെങ്കിലും രണ്ടാം പകുതിയിൽ തുടരെ തുടരെ മൂന്നു ഗോളുകൾ നേടി ക്യു പി ആർ നാലു ഗോൾ മാർജിനിലേക്ക് ഉയർന്നു. ലിൻഡൻ ഡൈക്കിന്റെ ഇരട്ട ഗോളുകളും മോസസ് ഒടുബാജോ യുടേ ഗോളുമാണ് ക്യു പി ആറിന് തുണയായത്.

73ആo മിനുട്ടിൽ ആന്റണി എലങ്കാ എന്ന യുവ സെൻസേഷൻ ഒരു ഗോൾ മടക്കി തിരിച്ചു വരവിന്റെ സൂചന നൽകി എങ്കിലും പിന്നിയിട് ലഭിച്ച മികച്ച അവസരങ്ങൾ പലതും ഗോളിലേക്ക് കണക്ട് ചെയ്യാൻ പറ്റാത്തത് യുണൈറ്റഡ് നു തിരിച്ചടിയായി.

യുവ നിരയിൽ പ്രതീക്ഷ അർപ്പിക്കാം എന്ന് ഈ മത്സരത്തിലൂടെ ഒലെക്കു യുണൈറ്റഡ് ആരാധകരെ ബോധ്യപ്പെടുത്താൻ ഉപകരിച്ചു. മികച്ച രീതിയിലുള്ള ഒരുപിടി മുന്നേറ്റങ്ങൾ യുവ നിര പുറത്തെടുത്തിരുന്നു.

യുണൈറ്റഡ് അടുത്ത സൗഹൃദ മത്സരത്തിൽ ബ്രെന്റ് ഫോർഡിനെ തങ്ങളുടെ തട്ടകമായ ഓൾഡ് ട്രാഫൊർഡിൽ നേരിടും.

ഒടുവിൽ എടികെ പകവീട്ടി ജോബി ബ്ലാസ്റ്റേഴ്സിലേക്കില്ല, ചെന്നൈയിലേക്ക്

പരുക്കുമായി പോരിനിറങ്ങിയ വികാസ് കൃഷ്ണനെ ജാപ്പനീസ് താരം ഇടിച്ചു പഞ്ചറാക്കി