in

ഒടുവിൽ എടികെ പകവീട്ടി ജോബി ബ്ലാസ്റ്റേഴ്സിലേക്കില്ല, ചെന്നൈയിലേക്ക്

ഒടുവിൽ എ ടി കെ മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിന് എട്ടിൻറെ പണി തന്നെ കൊടുത്തു. മലയാളി ഫുട്ബോൾ പ്രേമികളുടെ ദീർഘകാല സ്വപ്നങ്ങളിൽ ഒന്നായിരുന്ന ജോബി ജസ്റ്റിനെ ബ്ലാസ്റ്റേഴ്സിന്റെ കൈകളിൽനിന്നും നിർദയം ATK മോഹൻബഗാൻ തട്ടിത്തെറിപ്പിച്ചു.

ഉഭയകക്ഷി സമ്മതത്തോടെ ജോബിയും മോഹൻബഗാനും തമ്മിൽ പിരിഞ്ഞിട്ട് പോലും എന്തുതന്നെയായാലും ബ്ലാസ്റ്റേഴ്സിലേക്ക് ജോബി എത്തരുത് എന്ന് മുൻകൂട്ടി ഉറപ്പിച്ച തീരുമാനത്തിൽ തന്നെ മോഹൻബഗാൻ ഉറച്ചുനിന്നു. ഒടുവിൽ നറുക്ക് ചെന്നൈക്ക് വീണു.

മോഹൻ ബഗാന്റെ ഈ കടുംപിടുത്തത്തിന് പിന്നിലെ കാരണം ക്ലബ്ബുകൾ തമ്മിലുള്ള കലഹം തന്നെയാണ്. കഴിഞ്ഞ സീസണിൽ നടത്തിയ ട്രാൻസ്ഫറുകളുടെ പേരിലാണ് കളിക്കളത്തിന് പുറത്തുള്ള ബ്ലാസ്റ്റേഴ്സ് ATK സംഘർഷം തുടങ്ങുന്നത്.

JOBBY CFC [KHELNOW]

നോങ്ഡെങ്ബ നോറത്തിനെ ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. എന്നാൽ കാലിൻറെ ലീഗ്‌മെന്റിന് പരിക്കുപറ്റിയ താരത്തിനെ ആണ് ബ്ലാസ്റ്റേഴ്സ് തങ്ങൾക്ക് നൽകിയത് എന്ന് ആരോപിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ ഫീസ് നൽകില്ല എന്ന നിലപാടിലായിരുന്നു കൊൽക്കൊത്ത ക്ലബ്ബ്.

തുടർന്നുനടന്ന നിയമ യുദ്ധത്തിലും ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിങ്കിസിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ATK മോഹൻബഗാന് അടിയറവു പറയേണ്ടി വന്നു. അതിൻറെ പ്രതികാരം മനസ്സിൽ കനൽ പോലെ അവർ കാത്തുസൂക്ഷിച്ചുകൊണ്ട് നടക്കുകയായിരുന്നു. ഒടുവിൽ അവസരം കിട്ടിയപ്പോൾ അവർ അത് മുതലാക്കി.

എന്തുതന്നെയായാലും ബ്ലാസ്റ്റേഴ്സിലേക്ക് ജോബി എത്തരുത് എന്ന് ഉറപ്പിച്ച മോഹൻ ബഗാൻ ചെന്നൈ ക്ലബ്ബുമായി ധാരണയിൽ എത്തിയശേഷമാണ് ജോബിയുമായി വേർപിരിഞ്ഞത്.

ഫെർഗിയുടെ പകരക്കാരൻ 2024 വരെ ചെകുത്താൻമാരെ നയിക്കും

പ്രീ സീസൺ ഫ്രണ്ട്‌ലി രണ്ടാം മത്സരത്തിൽ ചെകുത്താൻമ്മാർക്ക് തോൽവി