in

ഫെർഗിയുടെ പകരക്കാരൻ 2024 വരെ ചെകുത്താൻമാരെ നയിക്കും

Fergi and Ole [BR/Fooball/Twiter]

മഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച പരിശീലകൻ ആണ് അവർ ഇതിഹാസതുല്യം വാഴ്ത്തുന്ന സർ അലക്സ് ഫെർഗൂസൺ. ഫെർഗിയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഭയക്കാത്ത ഒരു ക്ലബ്ബ് പോലും അന്ന് ലോക ഫുട്ബോളിൽ ഉണ്ടായിരുന്നില്ല. എത്ര ഗോളിന് പിന്നിൽ നിന്നും ഒരു നിമിഷാർദ്ദം കൊണ്ട് കുതിച്ചുകയറി എതിരാളികളുടെ കഴുത്തറുത്ത് വീഴ്ത്തി ചോരകുടിച്ച് ആർത്തത്തട്ടഹസിക്കാൻ കഴിഞ്ഞ ചെകുത്താൻമാരായിരുന്നു ഫെർമയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ്.

എന്നാൽ കാലങ്ങൾ പിന്നിട്ടപ്പോൾ പഴയ പ്രതാപത്തിന്റെ നിഴൽ പോലുമല്ല മാഞ്ചസ്റ്റർ യുണൈറ്റഡ്. പരാജയങ്ങൾ മാത്രമായിരുന്നു അവരുടെ ക്ലബ്ബിനെ നേരിട്ടത്. ഭൂതകാല പ്രൗഢിയുടെ ഓർമ്മകളിൽ അഭിരമിക്കുന്ന ഒരു ആരാധകർ എന്നും ഒരു പിൻഗാമി തങ്ങൾക്ക് വരുമെന്ന് കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയിരുന്നു.

ഫെർഗിക്ക് ശേഷം വന്നവർക്കാർക്കും അദ്ദേഹത്തിൻറെ നിഴൽപോലും ആകാനുള്ള യോഗ്യത ഇല്ലായിരുന്നു. എന്നാൽ അദ്ദേഹത്തിൻറെ തന്നെ പകരക്കാരനായ ഒലെ ഗുണ്ണർ സോഷ്യൽ പരിശീലക കുപ്പായമണിഞ്ഞപ്പോൾ ആരാധകർ ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒരു പരിധി വരെ ആ പ്രതീക്ഷ നിലനിർത്തുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.

മഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന് എവിടെയോ നഷ്ടപ്പെട്ടുപോയ പോരാട്ട വീര്യം തിരികെ കൊണ്ടുവരാൻ ഒലെ ഗുണ്ണർ സോൾഷ്യർക്ക് കഴിഞ്ഞു. മികച്ച താരങ്ങളെ സൈൻ ചെയ്യുന്നതിൽ മടി പിടിച്ചിരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ കൊണ്ട് പുത്തൻ താരങ്ങളെ ടീമിൽ എത്തിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു.

ആരാധകരുടെ പ്രതിഷേധങ്ങൾ അതിന് ആക്കംകൂട്ടി . 2024 വരെ അദ്ദേഹത്തിൻറെ കരാർ നീട്ടി കൊടുക്കുമ്പോൾ ആരാധകർ ആരും അസംതൃപ്തരല്ല. എല്ലാവരും ഇപ്പോഴും പ്രതീക്ഷിക്കുന്നു അലക്സ് ഫെർഗൂസൺ കാത്തു വച്ച പകരക്കാരൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആ ഭൂതകാല പ്രൗഢി തിരികെ കൊണ്ടുവരുമെന്ന്.

ഒന്നുമില്ലെങ്കിലും ആ പഴയ പോരാട്ടവീര്യം ചെകുത്താൻ കോട്ടയിലേക്ക് വീണ്ടും എത്തിച്ച ഓലേക്ക് വീണ്ടും അവസരങ്ങൾ ലഭിച്ചാൽ ചിലപ്പോൾ അത്ഭുതങ്ങൾ ഓൾഡ് ട്രാഫോഡിൽ കാഴ്ചവയ്ക്കാൻ കഴിഞ്ഞേക്കാം.

പുതിയ പരിഷ്കാരങ്ങളുമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ

ഒടുവിൽ എടികെ പകവീട്ടി ജോബി ബ്ലാസ്റ്റേഴ്സിലേക്കില്ല, ചെന്നൈയിലേക്ക്