ഇന്ത്യൻ ഫുട്ബോൾ രംഗത്തെ നവീകരിക്കാൻ നിരവധി പുതിയ മാറ്റങ്ങളുമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ രംഗത്ത്. ടീമിനെയും സാങ്കേതിക അംഗങ്ങളെയും ഒരുപോലെ സംരക്ഷിക്കാൻ വേണ്ടിയാണ് ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പുതിയ നീക്കം കൊണ്ടു വരുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആവിർഭാവത്തിനു മുൻപുവരെ ഇന്ത്യൻ ഫുട്ബോൾ സാമ്പത്തികമായി അത്ര മെച്ചപ്പെട്ട അവസ്ഥയിലായിരുന്നില്ല ഇപ്പോഴും പറയത്തക്ക മേന്മ ഒന്നും സാമ്പത്തികമായി ഇന്ത്യൻ ഫുട്ബോളിന് ഇല്ല. പക്ഷേ ഇന്ത്യൻ ഫുട്ബോൾ താരങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ഒപ്പം അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും ഇന്ത്യൻ സൂപ്പർ ലീഗ് സഹായിച്ചു.
ഇന്ത്യയിലെ ഫുട്ബോൾ താരങ്ങൾക്കും ടെക്നിക്കൽ സ്റ്റാഫിനും എല്ലാം കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ തീരുമാനം. ഹോസ്പിറ്റൽ ചെലവുകൾ ഉൾപ്പെടെ നിരവധി പുതിയ അലവൻസുകളും സാമ്പത്തിക പാക്കേജുകളും അനുവദിക്കാൻ ഫുട്ബോൾ ഫെഡറേഷൻ തീരുമാനമായി.
ഫുട്ബോൾ താരങ്ങൾക്ക് മരണം സംഭവിക്കുകയാണെങ്കിൽ അവരുടെ ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കും സാമ്പത്തികസഹായവും ആശുപത്രി ചിലവുകളും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഫെഡറേഷന്റെ സ്വന്തംചെലവിൽ വഹിക്കുവാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഫുട്ബോൾ താരങ്ങൾക്ക് ലഭിക്കാവുന്ന ഒരു അംഗീകാരം തന്നെയാണ് ഇത്. ഇന്ത്യൻ ഫുട്ബോളിന്റെ ഗ്ലാമർ വർദ്ധിപ്പിക്കുവാനും താരങ്ങൾക്ക് കൂടുതൽ സ്വത്വബോധം വരുത്തുവാനും ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഇത്തരത്തിലുള്ള നവീകരണ പ്രവർത്തനങ്ങൾ വളരെ സഹായകമാകും.
ആശുപത്രി ചെലവുകളും സാങ്കേതിക സഹായങ്ങളും ആണ് പ്രധാനമായും പുതിയ നയത്തിൽ ഊന്നി പറഞ്ഞിരിക്കുന്നത്.