in

ഇംഗ്ലീഷ് മണ്ണിലേക്ക് പൃഥ്വി ഷായും സൂര്യ കുമാർ യാദവും യാത്രയാകുന്നു

Prithvi Shaw [BCCI]

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ആഗ്രഹങ്ങൾ സഫലീകരിച്ചു കൊണ്ട് ഇംഗ്ലീഷ് മണ്ണിലേക്ക് പൃഥ്വി ഷായും സൂര്യ കുമാർ യാദവും യാത്രയാകുന്നു. ഇന്ത്യയിലെ ഏറ്റവും പ്രതിഭാധനനായ യുവതാരങ്ങളിൽ ഒരാളെന്ന നിറപ്പകിട്ടുമായാണ് ലങ്കൻ മണ്ണിൽ നിന്നും നേരിട്ട് ഇംഗ്ലീഷ് മണ്ണിലേക്ക് പൃഥ്വി യാത്ര തിരിക്കുന്നത്.

പ്രിത്വിയെ കൂടാതെ ഇന്ത്യൻ ക്രിക്കറ്റിലെ വാഴ്ത്തപ്പെടാത്ത രാജകുമാരൻ എന്ന് പലപ്പോഴായി ആരാധകർ വിളിക്കുന്ന സൂര്യകുമാർ യാദവും ഇംഗ്ലീഷ് മണ്ണിലേക്ക് തിരിക്കുകയാണ്. പ്രായം ഇത്രയായിട്ടും അർഹിക്കുന്ന ദേശീയ ടീം സെലക്ഷൻ സൂര്യ കുമാറിന് ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ക്രിക്കറ്റിന്റെ ജന്മഭൂമിയായ ഇംഗ്ലണ്ടിലേക്ക് തന്നെയാണ് ഇവർ ടെസ്റ്റ് പരമ്പരക്കായി പോകുന്നത്.

ശുഭമാൻ ഗിലും വാഷിംഗ്ടൻ സുന്ദറും ആവേശ് ഖാനും പരിക്കുമൂലം പരമ്പരയിൽ നിന്ന് പുറത്തായിട്ടുണ്ട്. ഈ ഒഴിവുകളിലേക്ക് ആണ് ഈ താരങ്ങൾ പോകുന്നത് ബി സി സി യുടെ ഔദ്യോഗിക വൃത്തങ്ങളാണ് ഇത്തരത്തിലൊരു നീക്കം നടക്കുന്നതിനെക്കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്.

ബാലതാരം ആയിരിക്കെ തന്നെ ഇംഗ്ലീഷ് മണ്ണിൽ മികവ് തെളിയിച്ച ബാറ്റ്സ്മാന്മാരിൽ ഒരാൾ കൂടിയാണ് പ്രിത്വി ഷാ ഫ്ലാറ്റ് വിക്റ്റുകളിൽ മാത്രം കളിക്കുന്ന പ്രതിഭ എന്ന് വിമർശകർ പുച്ഛിച്ചു വിളിക്കുന്ന പ്രിത്വിക്ക് അദ്ദേഹത്തിൻറെ മികവ് വിമർശകർക്ക് മുൻപിൽ തെളിയിച്ചു കൊടുത്തു അവരുടെ വായടപ്പിക്കാൻ കിട്ടുന്ന ഏറ്റവും മനോഹരമായ അവസരം എന്ന് വേണം ഈയൊരു സാഹചര്യത്തിനെ വിശേഷിപ്പിക്കുവാൻ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ കളിക്കുന്ന കാലം മുതൽക്ക് തന്നെ നിരന്തരം ഇന്ത്യൻ പ്രീമിയർ ലീഗിൽ ഉൾപ്പെടെ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച സൂര്യകുമാർ യാദവും ദേശീയ ടീമിൽ സ്ഥാനം കിട്ടാതെ കിടക്കുകയായിരുന്നു. ഇപ്പോഴെങ്കിലും അർഹിക്കുന്ന ഒരു അവസരം അദ്ദേഹത്തെയും തേടിയെത്തിയിരിക്കുകയാണ്

ഇംഗ്ലീഷ് മണ്ണിൽ ഇവർക്ക് വിജയ് പതാക പാറിക്കാൻ കഴിഞ്ഞാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടെ മറ്റു നിരവധി ടൂർണമെൻറ്കളിൽ നിന്നും ഇവരെ തഴഞ്ഞവരുടെ മുഖമടച്ചുള്ള അടിയായിരിക്കുമത്

വിറക് പെറുക്കി നടന്നവൾ ഇന്ന് ഭാരതത്തിന്റെ വീരപുത്രി

പുതിയ പരിഷ്കാരങ്ങളുമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ