in

വിറക് പെറുക്കി നടന്നവൾ ഇന്ന് ഭാരതത്തിന്റെ വീരപുത്രി

Mirabai Chanu

എന്തൊരു വരവാണിത്…?? 202 കിലോഗ്രാമിന്റെ കൂടെ 130 കോടി ജനങ്ങളുടെ പ്രതീക്ഷകളുടെ ഭാരവും തോളിലേറ്റി… ഒളിമ്പിക്സ് റെക്കോർഡ്ന്റെ നിറം ചാലിച്ചുകൊണ്ട്, എന്തൊരു വരവായിരുന്നു…

ആദ്യ ഒളിമ്പിക്സ്ൽ സമ്മർദ്ദം താങ്ങാനാവാതെ 6 അവസരങ്ങളിൽ 5 ഉം പരാജയപ്പെട്ടു, തോറ്റമ്പി തിരിഞ്ഞു നടന്നിടത്തു, അതെ വേദിയിൽ നാല് വർഷങ്ങൾക്കിപ്പുറം…. വെള്ളിമെഡൽ നേട്ടത്തിലേക്ക്….

ചാനു സായിഖോം മീരാഭായ്…

മണിപ്പൂറിലെ ഒരുൾനാടൻ ഗ്രാമത്തിൽ നിന്നും, വിറക് ചുമക്കുന്ന പെൺകിടാവിൽ നിന്ന്, 20കിലോമീറ്റർ അകലെയുള്ള പരിശീലന സ്ഥലത്തേക്ക് അച്ഛന്റെ കൂടെ മണ്ണിൽ പണിയെടുത്തതിന് ശേഷം പാഞ്ഞു പോവുന്ന, ആഴ്ചയിൽ രണ്ട് ദിവസം മാത്രം പാല് കുടിക്കാൻ പറ്റുന്ന കഷ്ടപ്പാടിൽ കാലൂന്നി നിൽക്കുന്ന പെണ്ണിൽ നിന്നും പോരാട്ടം അല്ലാതെ നിങ്ങളെന്ത് പ്രതീക്ഷിച്ചു???

Mirabai Chanu

ജീവിതം തന്നെ ഒരർത്ഥത്തിൽ പോരാട്ടമാവുമ്പോൾ, മീരഭായ് പൊരുതി നോക്കാതെ പോവുമെന്ന് കരുതിയോ??

സ്വന്തം രാജ്യത്ത് വംശീയമായ ചേരിതിരിവിന്റെ വെറുപ്പും മുൻവിധികളും ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്നത് വടക്ക് കിഴക്കൻ ജനതയാണ്. ഈ കോവിഡ് സമയത്തും ഏറ്റവുമധികം വംശീയ വിദ്വേഷം നേരിടേണ്ടിവന്നത് നോർത്ത് ഈസ്റ്റ്‌കാർ ആണെന്ന് സർക്കാരിന്റെ തന്നെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത റിപ്പോർട്ട്‌ലുണ്ടെന്ന് ഹിന്ദു ദിനപത്രം പറഞ്ഞത് ദിവസങ്ങൾക്കു മുൻപാണ്.

അതേ വടക്ക് കിഴക്കൻ പെണ്ണ് തന്നെ വേണ്ടിവന്നു ടോക്കിയോ ഒളിമ്പിക്സ്ൽ ആദ്യമായി നമ്മുടെ രാജ്യത്തിന്റെ പതാകയുയർത്തുവാനെന്നത് കാവ്യനീതിയല്ലാതെ മറ്റെന്ത്??
©ഹരികുമാർ

ആരാധകർക്ക് ആവേശമായി യുവന്റസ് ബാഴ്സലോണ മത്സരം വരുന്നു, തീയതി പ്രഖ്യാപിച്ചു

ഇംഗ്ലീഷ് മണ്ണിലേക്ക് പൃഥ്വി ഷായും സൂര്യ കുമാർ യാദവും യാത്രയാകുന്നു