മറ്റുള്ള ലീഗുകളിൽ കളിക്കളത്തിലാണ് ചാമ്പ്യന്മാരെ നിർണയിക്കുന്നത്. എന്നാൽ ഇന്ത്യൻ ഫുട്ബാളിൽ കോടതി വിധികളാണ് ചാമ്പ്യന്മാരെ തീരുമാനിക്കുന്നത്.
സൂപ്പർ കപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എഐഎഫ്എഫിനെ പ്രതിസന്ധിയിലാക്കി ഒരു ടീം കൂടി ടൂർണമെന്റിൽ നിന്നും പിന്മാറി. ഇത് മൂന്നാമത്തെ ക്ലബ്ബാണ് സൂപ്പർ കപ്പിൽ നിന്നും ഇതിനോടകം പിന്മാറുന്നത്. ഐ-ലീഗ് ക്ലബ്ബായ റിയൽ കാശ്മീർ എഫ്.സിയാണ് (Real Kashmir
ഐഎസ്എൽ ആരംഭിച്ചത് ഫ്രാഞ്ചൈസി ലീഗ് പോലെയാണെന്നതിനാൽ ടീമുകൾക്ക് തരംതാഴ്ത്തൽ ഉണ്ടാവില്ലെന്ന് ആദ്യഘട്ടത്തിൽ എഫ്എസ്ഡിഎൽ ഉറപ്പ് നൽകിയിരുന്നു.
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആഹ്ലാദവാർത്ത. ഐഎസ്എല്ലിന്റെ അനിശ്ചിതത്വം ആരാധകരെ നിരാശയിലാക്കിയിരുന്നു. ഇതോടെ ഇന്ത്യയിലെ ടോപ് ഡിവിഷൻ ക്ലബ്ബുകളുടെ പോരാട്ടവും ആരാധകർക്ക് നഷ്ടമായി. ഇപ്പോഴിതാ ഇന്ത്യൻ ഫുട്ബോൾ സീസൺ ആരംഭിക്കാനൊരുങ്ങുന്നതായുള്ള റിപ്പോർട്ടുകളും ഏകദേശതിയ്യതിയും പുറത്ത് വന്നിരിക്കുകയാണ്. ഐഎസ്എൽ സീസൺ ആരംഭത്തിന്റെ പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും
ചർച്ചകൾ വളരെ ക്രിയാത്മകമായ രീതിയിലാണ് നടന്നതെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇരുവിഭാഗവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കാതെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചതയാണ് റിപ്പോർട്ട്.
ഇരുവിഭാഗവും തമ്മിലുള്ള തർക്കം ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയെ ദോഷകരമായി ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് സുപ്രീം കോടതി ഇടപെട്ടത്. കോടതിക്ക് പുറത്ത് ഇരുപാർട്ടികളും ഒരുമിച്ചിരുന്ന് സംസാരിച്ച് സമവായത്തിലെത്താനാണ് കോടതി നിർദ്ദേശിച്ചത്.
രണ്ടാഴ്ചയ്ക്കുള്ളിൽ ഫെഡറേഷൻ തങ്ങളുടെ ആശങ്കകൾക്ക് മറുപടി നൽകിയില്ലെങ്കിൽ, നിലവിലുള്ള മൂന്ന് വിദേശ കളിക്കാരെ റിലീസ് ചെയ്യുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചിരിക്കുന്നത്.
ഇത്തവണ അത്രയും ഉയർന്ന പ്രൊഫൈലുള്ള വിദേശ പരിശീലകർ ഉണ്ടായിരുന്നില്ല. മുൻ ലിവർപൂൾ താരങ്ങളായ റോബി ഫൗളർ, ഹാരി കെവൽ, ബാഴ്സലോണ റിസർവ്സ് മുൻ മാനേജർ ജോർഡി വിന്യാൽസ് എന്നിവരും അപേക്ഷകരുടെ കൂട്ടത്തിലുണ്ടായിരുന്നു.
മുൻ ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ, അന്റോണിയോ ലോപ്പസ് ഹബാസ്, സെർജിയോ ലോബേര, മുൻ പഞ്ചാബ് എഫ്സി പരിശീലകൻ സ്റ്റക്കോസ് വെർജെറ്റിസ്, മുൻ മുഹമ്മദൻ സ്പോർട്ടിംഗ് പരിശീലകൻ ആൻഡ്രേ ചെർണിഷോവ് എന്നിവരുമുണ്ട്. ഇന്ത്യൻ പരിശീലകരിൽ ഖാലിദ് ജമീൽ, സഞ്ജോയ് സെൻ, സന്തോഷ്
മെക്സിക്കോയുടെ ഇതിഹാസ പരിശീലകനായ മിഗ്വൽ ഹെരേര 2014 ലോകകപ്പിൽ മെക്സിക്കോയെ പരിശീലിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. ഇങ്ങനെയുള്ള വലിയ പേരുകൾ ഇന്ത്യൻ ഫുട്ബോളിൽ താൽപ്പര്യം കാണിച്ചത് എന്നത് ശുഭസൂചനയാണ്.








