in , , ,

AngryAngry LOLLOL OMGOMG CryCry

പ്രൊഫഷണലല്ല; ബ്ലാസ്റ്റേഴ്സിന് വീണ്ടും എഐഎഫ്എഫിന്റെ കൂനിൻ മേൽ കുരു

ഇന്ത്യയിലെ പ്രീമിയർ 1 ലൈസൻസിനായുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്റെ അപക്ഷേ തള്ളി. ഇന്ന് പ്രീമിയർ 1 ലൈസനസുമായി ബന്ധപ്പെട്ട് എഐഎഫ്എഫ് പുറത്ത് വിട്ട ഔദ്യോഗിക അറിയിപ്പിലാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ലൈസൻസിനായുള്ള അപേക്ഷ തള്ളിയതായി അറിയിച്ചത്.

ഇന്ത്യയിലെ പ്രീമിയർ 1 ലൈസൻസിനായുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്റെ അപക്ഷേ തള്ളി. ഇന്ന് പ്രീമിയർ 1 ലൈസനസുമായി ബന്ധപ്പെട്ട് എഐഎഫ്എഫ് പുറത്ത് വിട്ട ഔദ്യോഗിക അറിയിപ്പിലാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ലൈസൻസിനായുള്ള അപേക്ഷ തള്ളിയതായി അറിയിച്ചത്.

ബ്ലാസ്റ്റേഴ്സിന്റെ മാത്രമല്ല, ഹൈദരാബാദ് എഫ്സി, ജംഷഡ്പൂർ, ഒഡീഷ എന്നിവരുടെ പ്രീമിയർ 1 ലൈസൻസിനായുള്ള അപേക്ഷകൾ തള്ളിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഐ ലീഗിൽ നിന്നും പ്രൊമോഷൻ നേടിയെത്തിയ പഞ്ചാബ് എഫ്സിയ്ക്ക് പ്രീമിയർ 1 ലൈസൻസ് ലഭിച്ചിട്ടുണ്ട്.

മുംബൈ സിറ്റി. മോഹൻ ബഗാൻ, എഫ്സി ഗോവ, ബെംഗളൂരു, ചെന്നൈയിൻ നോർത്ത് ഈസ്റ്റ്, ഈസ്റ്റ് ബംഗാൾ. മൊഹമ്മദൻസ് എന്നിവരുടെ പ്രീമിയർ 1 ലൈസൻസ് സംക്ഷനാവുകയും ചെയ്തിട്ടുണ്ട്.

ക്ലബ്ബിന്റെ അടിസ്ഥാന സൗകര്യങ്ങൾ, പ്രൊഫഷണലിസം എന്നിവ മാനദണ്ഡമാക്കിയാണ് എഐഎഫ്എഫ് പ്രീമിയർ 1 ലൈസൻസ് നൽകുന്നത്. എന്നാൽ കൊച്ചി സ്റ്റേഡിയത്തിലെ അടിസ്ഥാന സൗകര്യങ്ങളിലെ പ്രശ്നമാണ് ബ്ലാസ്റ്റേഴ്സിന് പ്രീമിയർ 1 ലൈസൻസ് ലഭിക്കാതിരിക്കാൻ കാരണമായതെന്നാണ് ഐഎഫ്ടി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ അപേക്ഷ തള്ളിയെങ്കിലും ബ്ലാസ്റ്റേഴ്സിന് വീണ്ടും അപേക്ഷ നൽകാവുന്നതാണ്. എന്നാലും എഐഎഫ്എഫിന്റെ കണ്ണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും പൂർണമായും ഒരു പ്രൊഫഷണൽ ക്ലബല്ല.

ALSO READ: 4 വർഷങ്ങൾക്ക് മുമ്പ് ഐഎസ്എല്ലിൽ ഗോളടിച്ചു കൂട്ടിയ വിദേശ താരത്തെ വീണ്ടും ഇന്ത്യയിലെത്തിക്കാൻ ഐഎസ്എൽ വമ്പന്മാരുടെ നീക്കം

ALSO READ: ബ്ലാസ്റ്റേഴ്സിന്റെ ഡബ്ബിൾ സൈനിങ്‌; യുവതാരങ്ങൾ ടീമിലേക്ക്

ALSO READ: ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകൻ ഇംഗ്ലണ്ടിൽ നിന്നോ?; പുതിയ സൂചനകൾ പുറത്ത്

ആർസിബിയുടെ പ്ലേ ഓഫ് സ്വപ്‍നങ്ങൾക്ക് തിരിച്ചടി; ആരാധകരുടെ ചങ്ക് തകർക്കുന്ന റിപ്പോർട്ട് പുറത്ത്

നിർണായക പോരാട്ടത്തിൽ ചെന്നൈയുടെ സ്റ്റാർ ബൗളർ തിരിച്ചെത്തുമോ?; നിർണായക അപ്‌ഡേറ്റ് പുറത്ത്